‘ഇന്ത്യക്ക് കനത്ത തിരിച്ചടി ‘: ഇംഗ്ലണ്ടിനെതിരെയുള്ള് അവസാന 3 ടെസ്റ്റിലും വിരാട് കോലി കളിക്കാനുള്ള സാധ്യതയില്ല |Virat Kohli

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകൾ ഇന്ത്യൻ വെറ്ററൻ ബാറ്റർ വിരാട് കോഹ്‌ലിക്ക് നഷ്ടമാവും.ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തതുപോലെ വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന കോലി പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഇടംപിടിക്കാൻ സാധ്യതയില്ല.

പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഹൈദരാബാദിൽ ഇറങ്ങി മണിക്കൂറുകൾക്ക് ശേഷം കോലി സ്വന്തം വീട്ടിലേക്ക് പറന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് കോഹ്‌ലി പിന്മാറിയെന്ന് ബിസിസിഐ ഔദ്യോഗിക പ്രസ്താവന ഇറക്കുകയും ചെയ്തു. സ്വകാര്യതയെ മാനിച്ച് താരം എന്തുകൊണ്ടാണ് കോലി കളിക്കാത്തതെന്ന് ബിസിസിഐ ഇതുവരെ വ്യകതമാക്കിയിട്ടില്ല.

പരിചയസമ്പന്നരായ കെ എൽ രാഹുലും രവീന്ദ്ര ജഡേജയും അടുത്ത ടെസ്റ്റിനുള്ള ടീമിലേക്ക് മടങ്ങിയെത്തും. ഇരു താരങ്ങളും രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.അവർ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയാൽ, രജത് പതിദാറും കുൽദീപ് യാദവും ബെഞ്ചിലാകും, ഫോമിലല്ലാത്ത ശ്രേയസ് അയ്യർക്കും കെഎസ് ഭാരതിനും അവസാന അവസരം ലഭിക്കും.

രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിച്ച മുഹമ്മദ് സിറാജ് ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. മൂന്നാം ടെസ്റ്റിൽ ബുംറ കളിക്കാനുള്ള സാധ്യത കുറവാണ്.

Rate this post