‘നിങ്ങൾക്ക് മെസ്സിയിൽ നിന്ന് പന്ത് എടുക്കാൻ കഴിയില്ല’: വിസൽ കോബെ ഡിഫൻഡർമാരെ വട്ടംകറക്കി ലയണൽ മെസ്സി |Lionel Messi

ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി തന്റെ മാന്ത്രിക ചുവടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചു. 36-കാരനായ അർജൻ്റീനിയൻ മാസ്ട്രോ തൻ്റെ മിന്നുന്ന ഫൂട്ട് വർക്കും ,പിൻപോയിൻ്റ് പാസിംഗ്, ട്രേഡ്മാർക്ക് സർഗ്ഗാത്മകത എന്നിവയിലൂടെ ടോക്കിയോയിലെ ആരാധകരെ കയ്യിലെടുത്തു.

പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്.60-ാം മിനിറ്റിൽ മൈതാനത്തേക്ക് ചുവടുവെച്ച നിമിഷം മുതൽ മെസ്സി തൻ്റെ ഓരോ സ്പർശനത്തിലൂടെയും കളി നിർദേശിച്ചുകൊണ്ട് കളിയുടെ വേഗത ക്രമപ്പെടുത്തി. ലയണൽ മെസ്സി കളത്തിൽ ഇറങ്ങുന്നത് വരെ വിസെൽ കോബെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നത്.മെസ്സിയുടെ വരവ് ഇൻ്റർ മിയാമിയുടെ ആക്രമണ യൂണിറ്റിന് കരുത്ത് നൽകി.മെസ്സി ഇൻ്റർ മിയാമിയുടെ അറ്റാക്കിംഗ് ടെമ്പോ വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്തു.

മനോഹരമായി പന്ത് നിയന്ത്രിച്ച മെസ്സിയുടെ പാസുകൾ ലേസർ കൃത്യതയോടെ ആയിരുന്നു. മെസ്സി ഡ്രിബ്ലിംഗ് കൊണ്ട് കോബി ഡിഫൻഡർമാരെ പല തവണ കബളിപ്പിച്ചു. മെസ്സി ഗോൾ നേടുന്നതിന് അടുത്തെത്തിയെങ്കിലും ഒരു ഗോൾ-ലൈൻ ക്ലിയറൻസ് അര്ജന്റീന താരത്തെ സ്കോർഷീറ്റിൽ കയറുന്നതിൽ നിന്ന് അകറ്റി.മെസ്സി സ്കോർഷീറ്റിൽ എത്തിയില്ലെങ്കിലും കളിയിൽ അദ്ദേഹത്തിൻ്റെ സ്വാധീനം അനിഷേധ്യമായിരുന്നു. തൻ്റെ കാഴ്ചപ്പാടും ബുദ്ധിശക്തിയും കൊണ്ട് മയാമിയുടെ ഓരോ ആക്രമണ നീക്കത്തിനും ഉത്തേജകമായിരുന്നു അദ്ദേഹം.അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം സഛ് താരങ്ങൾക്കും ഊർജ്ജമായി മാറി.

ടോക്കിയോയിലെ കാണികൾ മെസ്സിയുടെ മാന്ത്രിക പ്രകടനത്തിൽ മതിമറന്നു. മെസ്സിയുടെ പന്തിൽമേലുള്ള ഓരോ സ്പര്ശനത്തെയും ഇടിമുഴക്കവും നിറഞ്ഞ കരഘോഷങ്ങളോടെയായിരുന്നു ആരാധകർ വരവേറ്റത്. എന്നാൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മയാമിക്ക് ഗോളൊന്നും നേടാൻ സാധിച്ചില്ല. നിശ്ചിത സമയത്ത് ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റിയിലേക്ക് കടന്നു.

ശക്തമായി പോരാടിയ ഷൂട്ടൗട്ടിന് ശേഷം അത് സഡൻ ഡെത്തിലേക്ക് എത്തി.വിസൽ കോബെയുടെ നാനാസെ ലിനോ അവസാന സ്‌പോട്ട് കിക്ക് ഗോളാക്കി മാറ്റി പെനാൽറ്റിയിൽ 4-3ന് തൻ്റെ ടീമിനെ വിജയിപ്പിച്ചു. മത്സരം മയാമി പരാജയപ്പെട്ടെങ്കിലും ലയണൽ മെസ്സി തൻ്റെ മാസ്മരിക പ്രകടനങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്തു.

Rate this post