രോഹിത് ശർമ്മ ഇല്ല !! ലോകകപ്പിലെ ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ, ക്യാപ്റ്റനായി വിരാട് കോഹ്‌ലി | World Cup 2023

ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് ഘട്ടം അവസാനിച്ചു, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവർ സെമി ഫൈനലിലേക്ക് യോഗ്യത നേടി. ടൂർണമെന്റിൽ പങ്കെടുത്ത 10 ടീമുകളിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത ടീമാണ് ഇന്ത്യ.ലീഗ് ഘട്ടത്തിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ ടൂർണമെന്റിന്റെ ടീമിനെ തിരഞ്ഞെടുത്തപ്പോൾ, ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തി.

12 അംഗ ടീമിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും ചേർന്നതോടെ വിരാട് കോഹ്‌ലിയെ ടീമിന്റെ ‘ക്യാപ്റ്റൻ’ ആയി തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ ഓൾറൗണ്ട് ഷോ നടത്തി, ഓരോ കളിക്കാരനും ടീമിന്റെ കിരീടം ഉയർത്തുക എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകി. ലീഗ് കാമ്പയിനിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും 2 മത്സരങ്ങൾ വീതം തോറ്റപ്പോൾ ന്യൂസിലൻഡ് 9 മത്സരങ്ങളിൽ 5 എണ്ണം ജയിച്ചു.

ലോകകപ്പിൽ 99.00 ശരാശരിയിൽ വിരാട് കോലി ഒമ്പത് മത്സരങ്ങളിൽ നിന്നായി 594 റൺസ് നേടിയിട്ടുണ്ട്.ടൂർണമെന്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ, പുറത്താകാതെ നേടിയ 103 റൺസാണ്.ഇന്നിംഗ്സ് കെട്ടിപ്പടുക്കുക മാത്രമല്ല, ക്രീസിൽ തുടരാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ തെളിവാണിത് ഈ സഖ്യകൾ.ലോകകപ്പിലൂടെയുള്ള ഇന്ത്യയുടെ യാത്രയിൽ ബാറ്റ് ഉപയോഗിച്ചുള്ള കോഹ്‌ലിയുടെ സംഭാവനകൾ നിർണായകമാണ്, പ്രത്യേകിച്ചും ടീം ലക്ഷ്യങ്ങൾ പിന്തുടരുന്ന സാഹചര്യങ്ങളിൽ. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ചില വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും കോലി ചെയ്തിട്ടുണ്ട്.

.ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ടീമിൽ ക്വിന്റൺ ഡി കോക്കിനെയും ഡേവിഡ് വാർണറെയും ഓപ്പണർമാരായി തിരഞ്ഞെടുത്തു, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കിയത് ശ്രദ്ധേയമാണ്. ഇന്ത്യൻ പേസ് ജോഡികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ന്യൂസിലൻഡിന്റെ രച്ചിൻ രവീന്ദ്രയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്വിന്റൺ ഡി കോക്ക് (WK), ഡേവിഡ് വാർണർ, റാച്ചിൻ രവീന്ദ്ര, വിരാട് കോഹ്‌ലി (c), എയ്ഡൻ മാർക്രം, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കോ ജാൻസൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ആദം സാമ്പ, ജസ്പ്രീത് ബുംറ. പന്ത്രണ്ടാമൻ: ദിൽഷൻ മധുശങ്ക

5/5 - (1 vote)