ബാബറിനെ പിന്നിലാക്കി വിരാട് കോലി, ആദ്യ പത്തിൽ ഇടം നേടി രോഹിത് ശർമ്മ ; വൻ മുന്നേറ്റവുമായി സിറാജ് | ICC Test Rankings

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പുതിയ റാങ്കിങ്ങിൽ ബാറ്റർമാരിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും വലിയ നേട്ടമുണ്ടാക്കി.ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി മൂന്ന് സ്ഥാനം ഉയര്‍ന്ന് ബാബര്‍ അസമിനെയും മറികടന്നപ്പോൾ രോഹിത് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി.

14-ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 748 പോയിന്റുമായി പത്താം സ്ഥാനത്തേക്ക് ഉയർന്നു.. കേപ്ടൗണിലും സിഡ്നിയിലും നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയും ഓസ്ട്രേലിയയും വിജയിച്ചതിനാൽ, അവരുടെ കളിക്കാർക്ക് വലിയ കുതിപ്പ് ലഭിച്ചു.അതേസമയം പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം ബാറ്റർമാരുടെ പട്ടികയിൽ താഴേക്ക് പോയി.

സെഞ്ചൂറിയനിലെയും കേപ്ടൗണിലെയും കഠിനമായ പിച്ചുകളിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കോഹ്‌ലി മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ആറാം സ്ഥാനത്തെത്തി. പാക് താരം റിസ്‌വാൻ പത്ത് സ്ഥാനങ്ങൾ കുതിച്ച് 16-ാം സ്ഥാനത്തേക്ക് ഉയർന്നു.കെയ്ൻ വില്യംസൺ (864), ജോ റൂട്ട് (859), സ്റ്റീവ് സ്മിത്ത് (818), മാർനസ് ലാബുഷാഗ്നെ (802), ഡാരിൽ മിച്ചൽ (786) എന്നിവരാണ് ആദ്യ അഞ്ച് ബാറ്റർമാർ.

ബൗളർമാരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ 6/15 എന്ന തന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോർ രേഖപ്പെടുത്തിയ ഇന്ത്യൻ സ്‌പീഡ്‌സ്റ്റർ മുഹമ്മദ് സിറാജ് 13 സ്ഥാനങ്ങൾ ഉയർന്ന് 17-ാം സ്ഥാനത്തെത്തിയപ്പോൾ 12 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ നാലാം സ്ഥനത്തേക്ക് ഉയർന്നു.

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് മൂന്നാം സ്ഥാനത്ത്. ജോഷ് ഹേസിൽവുഡ് നാല് സ്ഥാനങ്ങൾ ഉയർന്ന് ജെയിംസ് ആൻഡേഴ്‌സണൊപ്പം ജോയിന്റ്-ഏഴാം സ്ഥാനത്തേക്ക് ഉയർന്നു..

Rate this post