6, 6, 6…. ശിവം ദുബെയുടെ കൂറ്റൻ സിക്സ് കണ്ട് അത്ഭുതപ്പെട്ട് വിരാട് കോലിയും രോഹിത് ശർമയും | Shivam Dube

ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം ടി 20 യിൽ ആറു വിക്കറ്റിന്റെ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യമായ 173 റണ്‍സ് 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.

34 പന്തില്‍ 68 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിന്റെയും 32 പന്തില്‍ 63 റൺസ് നേടിയ ശിവം ദുബെയുടെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. 63 റൺസ് നേടിയ പുറത്താവാതെ നിന്ന ദുബെ അഞ്ച് ഫോറും നാല് സിക്സും പറത്തി.ആ നാല് സിക്സറുകളിൽ മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസ ഓൾറൗണ്ടറുമായ മുഹമ്മദ് നബിക്കെതിരെ അദ്ദേഹം മൂന്ന് ബാക്ക് ടു ബാക്ക് സിക്സുകൾ അടിച്ചു.ഇന്ത്യൻ ഇന്നിംഗ്‌സിന്റെ പത്താം ഓവറിനിടെയാണ് സംഭവം.

ആദ്യ ടി20യിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ ദുബെ, നബിക്കെതിരെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പന്തിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ നേടി. ദുബെ പായിച്ച വൻ സിക്സ് ഞെട്ടലിൽ നോക്കി ഇരിക്കുന്ന നായകൻ രോഹിത് ശർമ്മ ,വിരാട് കോഹ്ലി ദൃശ്യവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആണ്.

രണ്ടാം ടി20യിൽ ഇന്ത്യക്കായി നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ദുബെ മൂന്നാം വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 92 റൺസ് കൂട്ടിച്ചേർത്തു.68 റൺസ് നേടിയ 22 കാരനായ ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.അഞ്ച് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.

4/5 - (6 votes)