‘ ബൈ.. ബൈ.. നിങ്ങൾ ബിരിയാണിയും ആതിഥ്യമര്യാദയും ആസ്വദിച്ചുവെന്ന് കരുതുന്നു’ : പാകിസ്താനെ ട്രോളി വിരേന്ദർ സെവാഗ് |World Cup 2023

ശ്രീലങ്കയ്‌ക്കെതിരായ ന്യൂസിലൻഡിന്റെ വിജയത്തെത്തുടർന്ന് 2023 ലോകകപ്പിന്റെ സെമിഫൈനലിലെത്താനുള്ള പാകിസ്താന്റെ സാധ്യതകൾ അവസാനിച്ചിരിക്കുകയാണ് . ഇനി ഒരിക്കലും സംഭവിക്കാത്ത അത്ഭുതങ്ങൾ നടന്നാൽ മാത്രമേ പാകിസ്താന് സെമിയിൽ സ്ഥാനം പിടിക്കാൻ സാധിക്കുകയുള്ളു. സെമി സാധ്യതകൾ ഇല്ലാതായത്തിനു പിന്നാലെ പാക്കിസ്ഥാൻ ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.

‘പാകിസ്താൻ സിന്ദാബാഗ്! അത്രയേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു. വിമാനത്തിൽ സുരക്ഷിതമായ ഒരു മടക്കയാത്ര ആശംസിക്കുന്നു. ബൈ ബൈ പാകിസ്താൻ!’ഇങ്ങനെയാണ് സെവാഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.ബൈ ബൈ പാകിസ്ഥാൻ എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തത്.

ബംഗളൂരുവിൽ ശ്രീലങ്കക്കെതിരെ ന്യൂസീലൻഡ് വലിയ വിജയം കണ്ടതോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾ ഇല്ലാതായിരിക്കുകയാണ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സിൽ 171 റൺസ് നേടിയ ശേഷം, അഞ്ച് വിക്കറ്റും 160 പന്തും ബാക്കിനിൽക്കെ ബ്ലാക്ക്‌ക്യാപ്‌സ് ലക്‌ഷ്യം കണ്ടു. വിജയത്തോടെ ന്യൂസീലൻഡ് സെമി ബർത്ത് ഉറപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാൻ ഇപ്പോൾ സെമിയിലെത്തണമെങ്കിൽ നവംബർ 11 ന് കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തിൽ അവർക്ക് ഒരു വലിയ അത്ഭുതം പുറത്തെടുക്കേണ്ടതുണ്ട്.

പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 300 റൺസ് നേടിയാൽ ഇംഗ്ലണ്ടിനെ 13 റൺസിൽ ഒതുക്കണം. കൊൽക്കത്തയിൽ 300 റൺസിന് മുകളിൽ സ്കോർ ചെയ്താൽ 287 റൺസിന്റെ മാർജിൻ നിലനിർത്തണം.പാകിസ്ഥാൻ ആദ്യം പന്തെറിയുകയാണെങ്കിൽ. അവരുടെ സാധ്യതകൾ വളരെ മങ്ങിയതായി തോന്നുന്നു. ഇംഗ്ലണ്ടിനെ 100 റൺസിന് പുറത്താക്കിയാലും, 2.5 ഓവറിൽ അവർ ടോട്ടൽ പിന്തുടരേണ്ടതുണ്ട്, അതായത് 283 പന്തുകൾ ശേഷിക്കെ വിജയിക്കുക.

ലോകകപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ചതിന് ശേഷം ഇന്ത്യയ്‌ക്കെതിരെ നാണംകെട്ട തോൽവി നേരിട്ടതിന് ശേഷം പാകിസ്താന് കരകയറാൻ കഴിഞ്ഞില്ല, അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിയാണു പാകിസ്താന് തിരിച്ചടിയായി മാറിയത്.ബാറ്റിംഗ്, ബൗളിംഗ് യൂണിറ്റുകൾ വലിയ തോതിൽ നിരാശപ്പെടുത്തി, ക്യാപ്റ്റൻ ബാബർ എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ടു.

Rate this post