ഇഷാൻ കിഷന് മുകളായിലായി സഞ്ജു സാംസണെ തെരഞ്ഞെടുക്കാനുള്ള കാരണമിതാണെന്ന് മുൻ ഇന്ത്യൻ താരം |Sanju Samson

ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ കളിക്കാനൊരുങ്ങുമ്പോൾ ടീമിലെ പല താരങ്ങൾക്കും പലതും തെളിയിക്കാനുള്ള അവസരമായിരിക്കും. വേൾഡ് കപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ടീമിൽ ഇടം നേടുക എന്ന ലക്ഷ്യമായിരുന്നു പല താരങ്ങൾക്കും.

ശസ്ത്രക്രിയയ്ക്ക് ശേഷം നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കഴിയുന്ന വിക്കറ്റ് കീപ്പർ-ബാറ്ററായ കെ എൽ രാഹുലില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.അദ്ദേഹത്തിന്റെ അഭാവം ഇഷാൻ കിഷനും സഞ്ജു സാംസണിനും ഏകദിന സെറ്റപ്പിൽ വിക്കറ്റ് കീപ്പർ-ബാറ്ററുടെ റോളിലേക്ക് ഒരു വിലപ്പെട്ട അവസരമാണ് നൽകിയത്.ഏകദിന സർക്യൂട്ടിൽ ഇതുവരെ ലഭിച്ച പരിമിതമായ അവസരങ്ങളിൽ രണ്ട് കളിക്കാരും മികച്ച പ്രകടനം കാഴ്ചവച്ചു.

ഇഷാൻ 14 കളികളിൽ നിന്ന് 42.50 ശരാശരിയിൽ 510 റൺസ് നേടിയിട്ടുണ്ട്, അതിൽ ശ്രദ്ധേയമായ ഇരട്ട സെഞ്ചുറിയും മൂന്ന് അർദ്ധസെഞ്ചുറികളും ഉൾപ്പെടുന്നു.28 കാരനായ സഞ്ജു 11 കളികളിൽ നിന്ന് 66.00 എന്ന മികച്ച ശരാശരിയിൽ രണ്ട് അർദ്ധ സെഞ്ച്വറികളുടെ സഹായത്തോടെ 330 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ വിക്കറ്റ് കീപ്പിംഗ് ഓപ്‌ഷനുകളായി ഋഷഭ് പന്തിനെയും രാഹുലിനെയും മാനേജ്‌മെന്റ് തിരഞ്ഞെടുത്തതിനാൽ, ഇഷാനും സഞ്ജുവിനും അവസരങ്ങൾ ലഭിക്കാൻ പ്രയാസമാണ്.

വിൻഡീസ് പരമ്പരക്കുള്ള ടീമിൽ ഇഷാനും സാംസണും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആര്ക്കാണ് അവസരം ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.ഇതേക്കുറിച്ച് സംസാരിച്ച മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ സംവാദത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചു.ടോപ്പ് ഓർഡർ ബാറ്ററായ ഇഷാനെക്കാൾ മുൻഗണന സാംസണാണ് മുൻ താരം നൽകിയത്. മധ്യനിരയിലും ലോവർ ഓർഡറിലും ബാറ്റ് ചെയ്യാൻ കഴിയുന്ന സാംസണിന് ഇഷാനേക്കാൾ മുൻ‌തൂക്കം ഉണ്ട്.

” ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നത് വരെ സഞ്ജു സാംസണും ഇഷാൻ കിഷനും വലിയ പരീക്ഷണം അഭിമുഖീകരിക്കേണ്ടി വരും.സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം, ഈ പരമ്പരയിൽ അദ്ദേഹത്തിന് ആദ്യം അവസരം ലഭിച്ചേക്കുമെന്ന് എനിക്ക് തോന്നുന്നു.അദ്ദേഹത്തിന് ലോകകപ്പിലേക്ക് നയിക്കുന്ന വലിയ ഗെയിമുകളാണിത്. ഇഷാൻ കിഷൻ ടോപ് ഓർഡറിൽ ആണ് ബാറ്റ് ചെയ്യുന്നത്. രോഹിത് ശർമ്മയെയും ശുഭ്മാൻ ഗില്ലിനെയും പോലെയുള്ളവർ ടീമിൽ ഉണ്ടാവുമ്പോൾ ഇഷാൻ കിഷന് ഇപ്പോൾ അവസരം ലഭിച്ചേക്കില്ല.ആർക്കൊക്കെ അവസരം ലഭിച്ചാലും ആ അവസരം നേടിയാലും അവർ അത് ഉപയോഗിക്കണം”ജാഫർ പറഞ്ഞു.

5/5 - (1 vote)