സഞ്ജു സാംസൺ നാലാം നമ്പറിൽ ബാറ്റ് ചെയ്യും ,വിന്ഡീസിനെതിരെയുള്ള ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് വസീം ജാഫർ |Sanju Samson |WI v IND

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് ബാർബഡോസിൽ തുടക്കമാവും.വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20യിലുമാണ് മെൻ ഇൻ ബ്ലൂ മത്സരിക്കുക.ആദ്യ ഏകദിനത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ഇന്ത്യൻ ടീമിനായി തന്റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുകയും വിക്കറ്റ് കീപ്പർ-ബാറ്ററായി ഇഷാൻ കിഷനെ ഒഴിവാക്കി സഞ്ജു സാംസണെ തിരഞ്ഞെടുത്തു.

പ്രതീക്ഷിച്ചതുപോലെ ജാഫർ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ശുഭ്മാൻ ഗില്ലിനെയും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ തിരഞ്ഞെടുത്തു, തുടർന്ന് വിരാട് കോഹ്‌ലി ഇറങ്ങും.മധ്യനിര ബാറ്റ്‌സ്മാൻമാരായ സൂര്യകുമാർ യാദവിനേയും ഹാർദിക് പാണ്ഡ്യയേയും മറികടന്ന് സാംസണെ നാലാം നമ്പറിൽ ഇറങ്ങും.രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും ഇന്ത്യയുടെ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാരായിരിക്കും, കുൽദീപ് യാദവ് തന്റെ ഇലവനിൽ ഒരു പ്രീമിയർ സ്പിന്നറായി ഇടംപിടിച്ചു. സീം ബൗളര്മാരായി ഉംറാൻ മാലിക്കും സിറാജ് ടീമിലെത്തും.

പരിക്കേറ്റ കെ എൽ രാഹുലിന്റെയും ഋഷഭ് പന്തിന്റെയും അഭാവത്തിൽ കിഷനൊപ്പം ഇന്ത്യ തിരഞ്ഞെടുത്ത രണ്ട് വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് സാംസൺ.ഒരിക്കൽ അസാമാന്യ പ്രതിഭയായി വാഴ്ത്തപ്പെട്ടിരുന്ന സാംസൺ 2015-ൽ തന്റെ 21-ാം വയസ്സിൽ തന്റെ ഇന്ത്യൻ അരങ്ങേറ്റം നടത്തി. എന്നാൽ അതിനു ശേഷം ദേശീയ ടീമിൽ വേണ്ട അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല.11 ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മലയാളി താരം 36 ശരാശരിയിൽ 330 റൺസ് നേടിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള വസീം ജാഫറിന്റെ ഇന്ത്യ ഇലവൻ: രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, സഞ്ജു സാംസൺ (WK), ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര് പട്ടേൽ, കുൽദീപ് യാദവ്, സിറാജ് , ഉംറാൻ മാലിക്

1.7/5 - (74 votes)