25 വർഷത്തെ വരൾച്ച അവസാനിപ്പിച്ച് വെസ്റ്റ് ഇൻഡീസ് , ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി വിൻഡീസ് | West Indies

ബാർബഡോസിൽ നടന്ന ആവേശകരമായ പോരാട്ടത്തിലെ വിജയത്തോടെ ഇംഗ്ലണ്ടിനെതിരെ ചരിത്രപരമായ 2-1 പരമ്പര വിജയം നേടി വെസ്റ്റ് ഇൻഡീസ് .അവസാന മത്സരത്തിൽ നാല് വിക്കറ്റിന്റെ ജയമാണ് വെസ്റ്റ് ഇൻഡീസ് നേടിയത്. ആദ്യ മത്സരം വിന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു.മഴ കാരണം ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ്‌ ആദ്യം 43 ഓവറായും പിന്നീട് 40 ഓവറുമായി കുറച്ചു.

വെസ്റ്റ് ഇൻഡീസിനായി അരങ്ങേറ്റക്കാരൻ മാത്യു ഫോർഡ് മൂന്ന് നിർണായക വിക്കറ്റുകൾ നേടിയപ്പോൾ കീസി കാർട്ടി അർധസെഞ്ചുറി നേടി.റൊമാരിയോ ഷെപ്പേർഡിന്റെ ഓൾ റൌണ്ട് പ്രകടനവും വിജയത്തിൽ നിർണായകമായി.2007-ന് ശേഷം ഇംഗ്ലണ്ടിനെതിരായ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.1998-ലായിരുന്നു ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന്റെ അവസാന ഏകദിന പരമ്പര വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45/3 എന്ന നിലയിൽ തകർന്നു.ബെൻ ഡക്കറ്റ് 71 റൺസ് നേടിയപ്പോൾ ലിയാം ലിവിംഗ്സ്റ്റൺ 45 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് 206/9 എന്ന നിലയിലായി.ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഗോള്‍ഡന്‍ ഡക്കായി. 166-8ലേക്ക് വീണ ഇംഗ്ലണ്ട് വാലറ്റക്കാരുടെ ബാറ്റിംഗ് മികവിലാണ് 200 കടന്നത്. രണ്ടാം ഇന്നിംഗ്സിന് മുമ്പ് വീണ്ടും മഴ പെയ്തതോടെ വിന്‍ഡീസ് വിജയലക്ഷ്യം 34 ഓവറില്‍ 188 റണ്‍സായി വെട്ടിക്കുറച്ചിരുന്നു.

അലിക്ക് അത്നാസെ (41), കാർട്ടി (50), ഷെപ്പേർഡ് (41) എന്നിവരുടെ മികച്ച ബാറ്റിംഗ് വിൻഡീസിന് ജയമൊരുക്കി.ഇൻഡീസിന് ബ്രാൻഡൻ കിംഗിനെ നേരത്തെ തന്നെ നഷ്ടമായി. എന്നിരുന്നാലും, ഫോമിലുള്ള അലിക്ക് അത്നാസെയും കീസി കാർട്ടിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്തു.തുടർച്ചയായ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും റൊമാരിയോ ഷെപ്പേര്‍ഡും മാത്യു ഫോര്‍ഡും ചേര്‍ന്ന് ആണ് വെസ്റ്റ് ഇൻഡീസിനെ വിജയത്തിലെത്തിച്ചത്.

2.7/5 - (3 votes)