ബ്രസീലും അർജന്റീനയും മാറക്കാനയിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ |Argentina |Brazil

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ പരാജയപെടുത്തിയപ്പോൾ ലാ പാസിൽ നടന്ന രണ്ടാം മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബൊളീവിയയെ കീഴടക്കി.

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്ജന്റീന പരാഗ്വേയ്‌ക്കെതിരെയും പെറുവിനെതിരെയും കളിക്കും.ഒക്ടോബർ 12, 17 തീയതികളിലാണ് മത്സരം നടക്കുക. ഈ രണ്ടു മത്സരമടക്കം ലയണൽ സ്‌കലോനിയുടെ ടീമിന് 2023ൽ നാല് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.നവംബർ 16 ന് ബ്യൂണസ് ഐറിസിൽ ഉറുഗ്വേയ്‌ക്കെതിരെയാണ് അർജന്റീനയുടെ മൂന്നമത്തെ മത്സരം.നവംബർ 21 ന് ബ്രസീലിനെതിരെയാണ് അർജന്റീനയുടെ ഈ വർഷത്തെ അവസാന മത്സരം. പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം അരങ്ങേറുക.

നിലവിലെ ലോകകപ്പ് ജേതാക്കൾ 2021 കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ആദ്യമായി മാറക്കാനയിലേക്ക് മടങ്ങും.മറക്കാനയിൽ മത്സരം നടത്തുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.നീണ്ട ഇടവേളക്ക് ശേഷം അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് അവസരം ലഭിക്കും.ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം നേടിയപ്പോൾ ബെൻഫിക്ക താരം ഏഞ്ചൽ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

പരിക്ക് മൂലം ലയണൽ മെസ്സിക്ക് ഇന്റർ മയാമിയുടെ നാല് മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു.മൂന്നു പുതുമുഖങ്ങളെ പരിശീലകൻ സ്കെലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അർജന്റീന ദേശീയ ടീം പരിശീലകൻ സതാംപ്ടണിൽ നിന്നുള്ള കാർലോസ് അൽകാരാസ്, ഇന്റർ മിയാമിയുടെ ഫാകുണ്ടോ ഫാരിയാസ്, എസി മിലാന്റെ മാർക്കോ പെല്ലെഗ്രിനോ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഫിയോറന്റീനയിലെ ലൂക്കാസ് മാർട്ടിനെസ് ക്വാർട്ടയെപ്പോലെ പൗലോ ഡിബാലയും ടീമിൽ തിരിച്ചെത്തി.

Rate this post