അർജന്റീന ജേഴ്സിയിൽ പുതിയൊരു റെക്കോർഡ് കുറിക്കാൻ ലയണൽ മെസ്സിയിറങ്ങുമ്പോൾ |Lionel Messi

ജൂലൈയിൽ ഇന്റർ മിയാമിയിൽ ചേർന്നതിനുശേഷം ലയണൽ മെസ്സി ഒരു സെൻസേഷണൽ ഇഫക്റ്റ് ഉണ്ടാക്കി.ഫ്ലോറിഡ ക്ലബിനെ അവരുടെ ആദ്യത്തെ ട്രോഫി (2023 ലീഗ്സ് കപ്പ്) നേടികൊടുക്കുകയും യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലെത്താനും എം‌എൽ‌എസിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ അവസാന സ്ഥാനത്ത് നിന്നും മുകളിലേക്ക് ഉയർത്താനും സാധിച്ചു.

36 കാരൻ മയാമി ജേഴ്‌സിയിൽ മാത്രമല്ല അർജന്റീനക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ആണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കളം വിടുകയും ചെയ്തു.

48 ദിവസത്തെ ഇടവേളയിൽ 12 മത്സരങ്ങൾ കളിച്ച മെസ്സിക്ക് വിശ്രമം ആവശ്യമായി വന്നിരിക്കുകയാണ്. ബൊളീവിയയ്‌ക്കെതിരായ അർജന്റീനയുടെ രണ്ടാം ക്വാളിഫയറിനായി മെസ്സി ലാപാസിലേക്ക് പോയിരിക്കുകയാണ്. 3,000 മീറ്റർ ഉയരത്തിൽ ലാപാസിൽ കളിക്കുക എന്നത് വലയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം അര്ജന്റീനയുടെ പരിശീലന സെഷനിൽ വിട്ടു നിന്ന മെസ്സി ബൊളീവിയക്കെതിരെ കളിക്കുമോ എന്നത് സംശയമാണ്. ആദ്യ ഇലവനിൽ കളിച്ചില്ലെങ്കിൽ പകരക്കാരനായി ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ഇക്വഡോറിനെതിരായ ഗോളോടെ ലൂയിസ് സുവാരസിന്റെ ലോകകപ്പ് യോഗ്യതാ റെക്കോഡിനൊപ്പം എത്താൻ മെസ്സിക്ക് സാധിച്ചരുന്നു.CONMEBOL ലോകകപ്പ് യോഗ്യതയിലെ 29-ാമത്തെ ഗോളായിരുന്നു മെസ്സി നേടിയത്.

ബൊളീവിയക്കെതിരെ ഗോൾ നേടിയാൽ സുവാരസിനെ മറികടന്ന് ആ റെക്കോർഡ് മെസ്സി സ്വന്തം പേരിലാക്കും.യോഗ്യതാ മത്സരങ്ങൾക്കുള്ള ഉറുഗ്വേ ടീമിലേക്ക് സുവാരസിനെ തെരഞ്ഞെടുത്തിട്ടില്ല അത്കൊണ്ട് തന്നെ ആ റെക്കോർഡ് മെസ്സിക്ക് അനായാസം സ്വന്തമാക്കം.2007-ൽ വെനസ്വേലയ്‌ക്കെതിരെയാണ് മെസ്സിയുടെ ആദ്യ ലോകകപ്പ് യോഗ്യതാ ഗോൾ പിറക്കുന്നത്.2010 ലോകകപ്പ് യോഗ്യതാ മത്സരണങ്ങളിൽ മെസ്സി നാല് ഗോളുകൾ നേടി.2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി 10 ഗോളുകളും 2018 യോഗ്യതാ മത്സരങ്ങളിൽ ഏഴ് ഗോളുകളും നേടിയിരുന്നു. 2022 ലോകകപ്പ് യോഗ്യതയിൽ മെസ്സി ഏഴ് ഗോളുകൾ നേടിയിരുന്നു.

ബൊളീവിയൻ സ്‌ട്രൈക്കർ മാഴ്‌സെലോ മാർട്ടിൻസ് (22), ചിലി താരം അലക്‌സിസ് സാഞ്ചസ് (19), അർജന്റീന ഇതിഹാസം ഹെർണാൻ ക്രെസ്‌പോ (19) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.ചരിത്രത്തിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ 30-ലധികം ഗോളുകൾ നേടിയിട്ടുള്ള നാല് താരങ്ങൾ മാത്രമാണ്.ഗ്വാട്ടിമാലൻ ഫോർവേഡ് കാർലോസ് റൂയിസ് എല്ലാ ലോകകപ്പ് യോഗ്യതാ വിഭാഗങ്ങളിലും മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്.

39 ഗോളുകൾ താരം നേടിയിട്ടുണ്ട്.പക്ഷേ അദ്ദേഹത്തിന്റെ ഗോളുകൾ ഒരിക്കലും തന്റെ രാജ്യത്തെ അവരുടെ ആദ്യത്തെ ലോകകപ്പിലേക്ക് നയിക്കാൻ പര്യാപ്തമായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 36 ഗോളുകൾ നേടിയിട്ടുണ്ട് . 34, ഗോളുകളുമായി ഇറാൻ താരം അലി ദേയ് മൂന്നാം സ്ഥാനത്താണ് , .പോളണ്ട് മാർക്ക്സ്മാൻ റോബർട്ട് ലെവൻഡോവ്സ്കി 30 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post