‘ഗ്ലെൻ മാക്‌സ്വെല്ലിനോട് നന്ദി പറഞ്ഞ് പാകിസ്ഥാൻ’ : അഫ്ഗാനിസ്ഥാനെതിരെയുള്ള ഓസ്‌ട്രേലിയയുടെ വിജയം പാക്കിസ്ഥാന്റെ ലോകകപ്പ് സെമി-ഫൈനൽ പ്രതീക്ഷകൾ സജീവമാക്കുമ്പോൾ |World Cup 2023

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ് ഗ്ലെൻ മാക്‌സ്‌വെൽ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ കളിച്ചത്. തോൽവിയുടെ വക്കിൽ നിന്നുമാണ് മാക്‌സ്‌വെൽ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഫ്ഗാനിസ്ഥാന്റെ തോൽവി അവസാന നാലിലേക്ക് യോഗ്യത നേടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് ഒരു സന്തോഷവാർത്തയായി മാറിയിരിക്കുകയാണ്.

മത്സരത്തിന്റെ സെമിഫൈനലിലെത്താൻ പാക്കിസ്ഥാന് ഇപ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട്. 2023 ലോകകപ്പിന്റെ അവസാന നാലിൽ എത്താനുള്ള പ്രതീക്ഷ ഗ്ലെൻ മാക്‌സ്‌വെൽ പാക്കിസ്ഥാന് നൽകിയത് ഇങ്ങനെയാണ്.2023 ലോകകപ്പിൽ 8 കളികളിൽ നിന്ന് 8 പോയിന്റുള്ള പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും ഒപ്പമാണ്. എന്നിരുന്നാലും നെറ്റ് റൺ റേറ്റിൽ അവർ അഫ്ഗാനിസ്ഥാനേക്കാൾ മുന്നിലാണ് പക്ഷേ ന്യൂസിലൻഡിനേക്കാൾ താഴെയായി അഞ്ചാം സ്ഥാനത്താണ്.ഒന്നാമതായി സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് അവർക്ക് ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം ജയിക്കേണ്ടതുണ്ട്.

തുടർന്ന്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ തോൽക്കുകയും ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ ന്യൂസിലാൻഡ് പരാജയപ്പെടുകയും ചെയ്താൽ പാകിസ്ഥാൻ നാലാം സ്ഥാനത്തേക്ക് എത്തുകയും സെമി ഫൈനലിൽക്ക് യോഗ്യത നേടുകയും ചെയ്യും. എന്നാൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചാൽ പാക്കിസ്ഥാന്റെ സെമി ഫൈനലിലേക്കുള്ള സാധ്യത കുറയും. ന്യൂസിലാൻഡിന് +0.398 NRR ഉണ്ട്, ഇത് പാകിസ്ഥാന്റെ +0.036 നേക്കാൾ വളരെ കൂടുതലാണ്. അതിനാൽ കിവികൾ വിജയിച്ചാൽ, അവരുടെ റൺ നിരക്ക് ഇനിയും വർദ്ധിക്കും അതായത് ന്യൂസിലൻഡിന്റെ നെറ്റ് റൺ റേറ്റിനെ മറികടക്കാൻ പാകിസ്ഥാൻ വൻ മാർജിനിൽ ജയിക്കണം.

മത്സരത്തിലേക്ക് തിരിച്ചുവരുമ്പോൾ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാനാണ്. ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാൻ താരമെന്ന റെക്കോർഡ് ഇബ്രാഹിം സദ്രാൻ സ്വന്തമാക്കി. ഇന്നിംഗ്‌സിന്റെ അവസാന പകുതിയിൽ റാഷിദ് ഖാൻ 35 റൺസ് നേടിയപ്പോൾ അഫ്ഗാനിസ്ഥാൻ ബോർഡിൽ 291 റൺസ് സ്‌കോർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ 92 റൺസിന് 7 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ തകരുമ്പോഴാണ് മാക്സ്‌വെല്ലിന് മാജിക്കൽ ഇണങ്ങിസ്.ഗ്ലെൻ മാക്‌സ്‌വെൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സുകളിലൊന്ന് കളിച്ചു.അദ്ദേഹം നേടിയ 201 റൺസ് ഇത് ചേസിംഗിൽ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്‌കോറാണ്. മത്സരത്തിൽ ഓസ്‌ട്രേലിയ വിജയിക്കുകയും സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു.

Rate this post