‘ഏകദിനത്തിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിഗ്‌സാണ് ഗ്ലെൻ മാക്‌സ്‌വെൽ നേടിയ 201’ : സച്ചിൻ ടെണ്ടുൽക്കർ |Glenn Maxwell

ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ചുറിയെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് കേവലം 91 റൺസിന് ഏഴ് വിക്കറ്റ് നഷ്‌ടപ്പെട്ട് അപകടകരമായ അവസ്ഥയിലായി. ഈ നിർണായക ഘട്ടത്തിലാണ് ഹാട്രിക് പന്ത് നേരിട്ട മാക്‌സ്‌വെൽ പിച്ചിലേക്ക് ഇറങ്ങിയത്.കഠിനമായ പരിക്കുകളോട് മല്ലിട്ടിട്ടും മാക്സ്വെൽ അസാധാരണമായ പ്രതിരോധവും വൈദഗ്ധ്യവും പ്രകടിപ്പിച്ചു.128 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പെടെ 201 റൺസ് നേടിയ മാക്സ്വെൽ അവിശ്വസനീയമായ ഇരട്ട സെഞ്ച്വറി നേടി.

അദ്ദേഹത്തിന്റെ പ്രകടനം വളരെ അസാധാരണമായിരുന്നു പരിക്ക് കാരണം വിക്കറ്റുകൾക്കിടയിൽ ഓടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, പകരം കാലുകൾ ചലിപ്പിക്കാതെ ബൗണ്ടറികൾക്കും സിക്സുകൾക്കും വേണ്ടി കളിച്ചു. എട്ടാം വിക്കറ്റിൽ പാറ്റ് കമ്മിൻസുമായി ചേർന്ന് മാക്സ്വെൽ 202 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി, ഈ നേട്ടം ഏകദിന ചരിത്രത്തിലെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായി.ഈ ആവേശകരമായ ഇന്നിംഗ്‌സ് ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാനെതിരെ മൂന്ന് വിക്കറ്റിന് ജയിപ്പിക്കുക മാത്രമല്ല ലോകകപ്പ് സെമിഫൈനലിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഒരു കളിക്കാരന് ഏകദിന റൺ വേട്ടയിൽ ഇരട്ട സെഞ്ച്വറി നേടുന്നത്.ഇത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറിയായി മാറി.

സച്ചിൻ, സേവാഗ്, വസീം അക്രം തുടങ്ങിയ പ്രമുഖർ ഓൾറൗണ്ടറുടെ തകർപ്പൻ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നു.തന്റെ ജീവിതത്തിൽ താൻ കണ്ട ഏറ്റവും മികച്ച ഏകദിന മത്സരങ്ങളിലൊന്നായാണ് സച്ചിൻ ഇതിനെ വിശേഷിപ്പിച്ചത്. “സദ്രാൻ നേടിയ മികച്ച സെഞ്ച്വറി അഫ്ഗാനിസ്ഥാനെ മികച്ച നിലയിലെത്തിച്ചു.രണ്ടാം പകുതിയിൽ അവർ നന്നായി തുടങ്ങി, 70 ഓവറുകൾ നന്നായി കളിച്ചു, പക്ഷേ മാക്‌സ്‌വെൽ ഇറങ്ങിയതിനു ശേഷമുള്ള അവസാന 25 ഓവറുകൾ അവരുടെ ഭാഗ്യം മാറ്റാൻ പര്യാപ്തമായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിഗ്‌സ് ആയിരുന്നു” സച്ചിൻ ട്വീറ്റ് ചെയ്തു.ലോകകപ്പിന്റെ സെമിയിൽ ഓസ്‌ട്രേലിയ ഇനി ദക്ഷിണാഫ്രിക്കയെ നേരിടും.

5/5 - (1 vote)