ഹാർദിക് പാണ്ഡ്യയുടെ പരിക്ക് സൂര്യകുമാർ യാദവിന് അനുഗ്രഹമായി മാറുമ്പോൾ |Suryakumar Yadav |World Cup 2023

ഐസിസി ലോകകപ്പിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ തന്റെ മുദ്ര പതിപ്പിക്കാൻ സൂര്യകുമാർ യാദവിന് അവസരങ്ങൾ കൂടി ലഭിക്കും എന്നുറപ്പായിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ല.കൂടാതെ മെൻ ഇൻ ബ്ലൂവിനായി രണ്ട് മത്സരങ്ങൾ കൂടി നഷ്ടമാകാൻ സാധ്യതയുണ്ട്.

പാണ്ട്യയുടെ പരിക്ക് സൂര്യകുമാറിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.ബംഗ്ലാദേശ് മത്സരത്തിലാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. സൂര്യകുമാർ യാദവ് കിവീസിനെതിരെ കളിച്ചെങ്കിലും 2 റൺസ് മാത്രമെടുത്ത് നിർഭാഗ്യകരമായ റണ്ണൗട്ടിന് ഇരയായി. എന്നാൽ ഇപ്പോൾ ഹാർദിക് കുറഞ്ഞത് 2 മത്സരങ്ങൾ കൂടി ബെഞ്ചിലിരിക്കുമ്പോൾ ലോക ഒന്നാം നമ്പർ ടി20 ബാറ്റർക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്.

“ഹാർദിക് ഇപ്പോഴും ചികിത്സയിലാണ്. ഇടത് കണങ്കാലിലെ വീക്കം ഗണ്യമായി കുറഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞേ ബൗൾ ചെയ്യാൻ തുടങ്ങുകയുള്ളൂ. ഇപ്പോൾ, അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ സമയം നൽകുക എന്നതാണ് പ്രധാനം” എൻസിഎ റിപ്പോർട്ട് ചെയ്തു.“പാണ്ഡ്യയ്ക്ക് നല്ല ഉളുക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ഭാഗ്യവശാൽ ഒടിവുണ്ടായില്ല. ബിസിസിഐ മെഡിക്കൽ സംഘം പരമാവധി മുൻകരുതൽ എടുക്കുന്നുണ്ട്.അടുത്ത രണ്ട് മൂന്ന് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകാനാണ് സാധ്യത. നോക്കൗട്ട് ഘട്ടത്തിലേക്ക് അദ്ദേഹം പൂർണ യോഗ്യനാകണമെന്നാണ് ടീം ആഗ്രഹിക്കുന്നത്,” ബിസിസിഐ അറിയിച്ചു.

ഇന്ത്യക്ക് ഹാർദിക്കിനെ മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.പാണ്ഡ്യ ഒരു മികച്ച ഓൾറൗണ്ടർ ആയതിനാൽ അദ്ദേഹത്തിന് പകരക്കാരനാകാൻ 2 സ്പെഷ്യലിസ്റ്റ് കളിക്കാരെ ആവശ്യമുണ്ട്.ന്യൂസിലൻഡിനെതിരായ മുൻ കളിയിൽ മുഹമ്മദ് ഷമി പ്ലെയിംഗ് ഇലവനിൽ ചേർന്നപ്പോൾ ഇന്ത്യ ശാർദുൽ താക്കൂറിനെ ബെഞ്ചിലേക്ക് അയച്ചു.

Rate this post