ടി 20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനൽ മഴ കൊണ്ട് പോയാൽ ആര് ഫൈനൽ കളിക്കും ? | T20 World Cup2024
ഇന്ത്യൻ ടീം ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾക്ക് പിന്നാലെ സൂപ്പർ എട്ട് റൗണ്ടിലെ എല്ലാ കളികളും ജയിച്ചു ടി :20 ക്രിക്കറ്റ് വേൾഡ് കപ്പ് സെമി ഫൈനലിൽ സ്ഥാനം നേടി കഴിഞു. ഓസ്ട്രേലിയയെ ഇന്നലെ 24 റൺസിനു തോൽപ്പിച്ചാണ് ടീം ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ യോഗ്യത നേടിയത്.
എന്നാല്‍ ഗയാനയില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനൽ മല്‍സരത്തിനു കനത്ത മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ ഇന്ത്യക്ക് സെമി നിന്നും എളുപ്പം ഫൈനലിൽ എത്തുവാനും സാധിക്കുമെന്നതാണ് സത്യം. കാരണം എന്തെന്ന് ഓരോന്നായി നോക്കാം.ഒന്നാമത്തെ സെമി ഫൈനൽ മത്സരം അഫ്ഗാനിസ്ഥാൻ:സൗത്താഫ്രിക്ക ടീമുകൾക്ക് ഇടയിൽ നടക്കുമ്പോൾ ഒന്നാം സെമി മഴ കാരണമോ മറ്റോ നഷ്ടമായാൽ പകരം റിസർവ്വ് ഡേ ഉണ്ട്. എന്നാൽ രണ്ടാം സെമിക്ക് റിസർവ്വ് ദിനം ഇല്ല. ഇതാണ് ഒരു പ്രധാന ആശങ്ക. റിസർവ്വ് ദിനം ഇല്ലാത്തത് കൊണ്ട് തന്നെ ഒരുപക്ഷെ 27ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന മാച്ച് പൂർണ്ണമായി ഉപേക്ഷിക്കേണ്ട അവസ്ഥ വന്നാൽ അത് ഇന്ത്യക്ക് അനുകൂല ഘടകമായി മാറും.
മഴ വന്നാൽ പരമാവധി 250 മിനിറ്റ് വരെ കളി പുനരാരംഭിക്കാനുള്ള സമയമായി ഉപയോഗിക്കാം. ഈ സമയത്തിനും ഉള്ളിൽ മത്സരം 5 ഓവർ എങ്കിലും രണ്ട് ടീമിനും നടക്കാൻ കഴിഞ്ഞില്ല എങ്കിൽ അതോടെ ഇന്ത്യ ജയിച്ചതായി പ്രഖ്യാപിക്കേണ്ടി വരും. കാരണം സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാമനത്തെ ടീമാണ് ഇന്ത്യ. ഇംഗ്ലണ്ട് സൂപ്പർ എട്ട് ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തെ ടീമും.നിശ്ചയിച്ച ദിവസവും റിസര്‍വ് ഡേയിലും മത്സരം നടന്നില്ലെങ്കില്‍ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ടീമുകള്‍ ഫൈനലിന് യോഗ്യത നേടും. അതിനാൽ തന്നെ മഴ വന്നു സെമി മാച്ച് തുടങ്ങിയാൽ അത് ഇംഗ്ലണ്ട് ടീമിന് മാത്രമാണ് പാരയായി മാറുക.
ആദ്യ സെമി ഫൈനലിന് 60 മിനിറ്റും റിസര്‍വ് ദിനത്തില്‍ 190 മിനിറ്റും അധികസമയം ഐസിസി അനുവദിച്ചിട്ടുണ്ട്.ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. രണ്ട് മത്സരങ്ങളുടെയും സമയങ്ങള്‍ കാരണമാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടത്തിന് റിസര്‍വ് ദിനം അനുവദിക്കാത്തത്. 29ന് ബാര്‍ബഡോസിലാണ് ഫൈനല്‍. കലാശപ്പോരിന് യോഗ്യത നേടുന്ന ടീമുകള്‍ക്ക് മത്സരവേദിയിലേക്ക് എത്താനുള്ള ട്രാവലിങ് ഡേയാണ് ജൂണ്‍ 28. ഈ സാഹചര്യത്തിലാണ് പ്രാദേശിക സമയം ജൂണ്‍ 27ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ദിനം അനുവദിക്കാതിരുന്നത്.