നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ആര് വിജയിക്കും ? : പ്രവചനം നടത്തി നോർത്ത് ഈസ്റ്റ് പരിശീലകൻ ജുവാൻ പെഡ്രോ ബെനാലി | Kerala Balsters

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ പ്രധാന ഏറ്റുമുട്ടലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഇന്ന് ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും.കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു, അതേസമയം നോർത്ത് മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ 3-2 ന് തോറ്റിരുന്നു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ മുഖ്യ പരിശീലകൻ ജുവാൻ പെഡ്രോ ബെനാലി എല്ലാ മത്സരങ്ങളും ഫൈനൽ ആയി കണക്കാക്കുന്നുവെന്ന് പറഞ്ഞു.”ആരാധകർക്ക് കാണാൻ വളരെ നല്ല കളിയായിരിക്കും ഇത്,” കേരള ബ്ലാസ്റ്റേഴ്സിൻ്റെ തന്ത്രപരമായ ശക്തിയെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

” ആരാധകരെ സംബന്ധിച്ചിടത്തോളം കാണാൻ മനോഹരമായ ഒരു മത്സരം തന്നെയായിരിക്കും ഇത്.കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ടാക്ടിക്കൽ ആയിട്ടുള്ള ഒരു ടീമാണ്. അതുകൊണ്ടുതന്നെ ഈ മത്സരം ഒരു ടാക്റ്റിക്കൽ ഗെയിം ആയിരിക്കും.കൂടുതൽ ശാന്തവും സംഘടിതവുമായ ടീം വിജയിക്കുമെന്ന് ഞാൻ കരുതുന്നു”. “ഞങ്ങൾ വളരുകയാണെന്ന് എന്ന് കാണിച്ചുതന്നതിനാൽ എൻ്റെ കളിക്കാരെക്കുറിച്ച് എനിക്ക് ശരിക്കും സന്തോഷവും അഭിമാനവുമുണ്ട്”.രണ്ട് പരിശീലകരും ഐഎസ്എല്ലിൻ്റെ തീവ്രതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

“ഇത് ശരിക്കും മത്സരാധിഷ്ഠിതമായ ലീഗാണ്, എല്ലാ കളിയും വളരെ അടുത്താണ്. അവസാന സിഗ്നൽ വരെ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റാഹ്രെ പറഞ്ഞു.നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ അഞ്ചിൽ എട്ട് വിജയങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ്-ടു-ഹെഡ് റെക്കോർഡിൽ മുന്നിട്ട് നിൽക്കുകയാണ്.

Rate this post