ഇന്ത്യൻ കളിക്കാരനോ പരിശീലകനോ ഫിസിയോ അല്ല ; ആരാണ് ഏഷ്യാ കപ്പ് ട്രോഫി ഉയർത്തിയ വ്യകതി ? |India |Asia Cup
കൊളംബോയിൽ ഞായറാഴ്ച നടന്ന 2023 ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യൻ ടീമിന്റെ ക്ലിനിക്കൽ പ്രകടനമായിരുന്നു കാണാൻ സാധിച്ചത്.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ശ്രീലങ്കയെ വെറും 50 റൺസിന് പുറത്താക്കി, മുഹമ്മദ് സിറാജ് ഏഴ് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്കൻ ഇന്നിഗ്‌സിന്റെ കഥകഴിച്ചു.
വെറും 6.1 ഓവറിൽ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി 2013 മുതൽ ഐസിസി കിരീടം നേടിയിട്ടില്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഈ വിജയം വലിയ ഉത്തേജനമാണ്.ആഘോഷത്തിനിടെ നിരവധി ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ട്രോഫി ഉയർത്തി. ട്രോഫി ഉയർത്തിയ ആദ്യ അംഗങ്ങളിൽ ഒരാൾ 20 കാരനായ തിലക് വർമ്മയാണ്. ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനോ പുതിയ കളിക്കാരനോ മറ്റുള്ളവർക്ക് മുമ്പ് ട്രോഫി ഉയർത്താൻ അവസരം നൽകുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പാരമ്പര്യമാണ്.
തൊട്ടുപിന്നാലെ ട്രോഫി ഉയർത്തിയ മറ്റൊരാളും ഉണ്ടായിരുന്നു. അദ്ദേഹം ഒരു കളിക്കാരനോ പരിശീലകനോ ഫിസിയോയോ ആയിരുന്നില്ല.എന്നിരുന്നാലും അദ്ദേഹം ഇന്ത്യൻ ടീമിലെ വളരെ പ്രധാനപ്പെട്ട അംഗമാണ്.ഇന്ത്യന്‍ ടീമിനൊപ്പമുള്ള ത്രോഡൗണ്‍ സ്‌പെഷലിസ്റ്റ് രഘു രാഘവേന്ദ്രയാണിത്. ഇന്ത്യന്‍ സംഘത്തിലെ പ്രധാന വ്യക്തികളിലൊരാള്‍.നെറ്റിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് സ്ലിംഗർ ഉപയോഗിച്ച് ത്രോ-ഡൗണുകൾ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി.140-150 കി.മീ വേഗത്തില്‍ വരെ രഘുവിന് ഇത്തരത്തില്‍ ബൗള്‍ ചെയ്യാനാകും.
Raghu Raghavendra❤
— Ullas (@Ullasshetty48) September 17, 2023
Side arm thrower from Karnataka! The most Important support staff of #TeamIndia. He is working with team India more than a decade now yet too simple and grounded. He deserves all the appreciation @BCCI @JayShah @DRS_Show @srinivas60222 pic.twitter.com/1SHWhkI3GL
“ഞങ്ങൾക്ക് സ്ഥിരമായി പരിശീലനം നൽകുകയും അവിശ്വസനീയമായ സംഭാവനകൾ നൽകുകയും ചെയ്ത ഈ ആളുകൾക്ക് വളരെയധികം ക്രെഡിറ്റ് നൽകേണ്ടതുണ്ട്. എല്ലാവരും അവരുടെ പേരും മുഖവും ഓർക്കണം, കാരണം ഞങ്ങളുടെ വിജയത്തിന് പിന്നിൽ, ഈ ആളുകൾ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളെ കുറിച്ച് കോലി നേരത്തെ പറഞ്ഞിരുന്നു.
A good gesture from Indian Cricket Team. Throwdown specialist Raghu Raghavendra lifted the Asia Cup 2023 trophy 🏆 pic.twitter.com/crLpydBTb7
— CricTracker (@Cricketracker) September 17, 2023
ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് രാഘവേന്ദ്ര ബിസിസിഐയിൽ ചേർന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രോ-ഡൗൺ സ്പെഷ്യലിസ്റ്റായിരുന്നു അദ്ദേഹം. സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവർക്കും അദ്ദേഹം ത്രോ-ഡൗണുകൾ നൽകിയിട്ടുണ്ട്.