ആദ്യ രണ്ടു ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി രജത് പട്ടീദാറിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? : തുറന്നു പറഞ്ഞ് രോഹിത് ശർമ | IND vs ENG 1st Test

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യൻ ടീം ഒരുങ്ങുകയാണ്. അഞ്ചു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ ആരംഭിക്കും.’വ്യക്തിപരമായ കാരണങ്ങളാൽ’ അഞ്ച് ടെസ്റ്റുകളിൽ ആദ്യ രണ്ട് മത്സരങ്ങളിൽ സ്റ്റാർ ബാറ്റർ വിരാട് കോലി കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ടീമിൽ രജത് പടിദാറിനെ ഉള്‍പ്പെടുത്തി.

ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള പരിശീലന മത്സരത്തിലും അനൗദ്യോഗിക ടെസ്റ്റിലും 151, 111 റൺസ് നേടിയ പാട്ടിദാർ ഇന്ത്യ എക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ മറികടന്ന് ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനത്തിന് ഇത് വഴിയൊരുക്കി.ഇപ്പോഴിതാ കോഹ്‌ലിക്ക് പകരക്കാരനായി പാട്ടിദാറിനെ എന്ത്കൊണ്ട് തെരഞ്ഞെടുത്തുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.”

കോഹ്‌ലിയുടെ അഭാവം നികത്താൻ പരിചയസമ്പന്നനായ ഒരു കളിക്കാരനിലേക്ക് തിരിച്ചുപോകാൻ ഞങ്ങൾ ആലോചിച്ചു. എന്നാൽ പിന്നീട് എപ്പോഴാണ് ഞങ്ങൾ യുവാക്കൾക്ക് അവസരം നൽകുക, അവർ വിദേശ രാജ്യങ്ങളിൽ നേരിട്ട് പോയി അരങ്ങേറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ”രോഹിത് ബുധനാഴ്ച മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.പൂജാര, രഹാനെ തുടങ്ങിയ താരങ്ങൾ കുറച്ചുകാലമായി ഇന്ത്യൻ ടീമിന് പുറത്തായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പൂജാര ഇന്ത്യക്കായി അവസാനമായി കളിച്ചപ്പോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി വെസ്റ്റ് ഇൻഡീസിനെതിരെയാണ് രഹാനെ അവസാനമായി മെൻ ഇൻ ബ്ലൂവിനായി കളിച്ചത്.

ജനുവരി 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്.പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഫെബ്രുവരി 2 മുതൽ ഡോ.വൈ.എസ്. രാജശേഖര റെഡ്ഡി ACA-VDCA ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം നടക്കും.ഫെബ്രുവരി 15 മുതൽ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മൂന്നാമത്തേത്. തുടർന്ന് ഫെബ്രുവരി 23 മുതൽ റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ നാലാമത്തെയും മാർച്ച് 7 മുതൽ ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ അവസാനത്തേതും നടക്കും.

ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, രജത് പട്ടീദാർ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ഡബ്ല്യുകെ), കെ എസ് ഭരത് (WK ), ധ്രുവ് ജൂറൽ (WK), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (VC ), അവേഷ് ഖാൻ

Rate this post