‘ഞങ്ങൾ തോൽക്കുന്നവരാണ്’ : സ്വന്തം തട്ടകത്തിൽ ഇന്ത്യ അജയ്യരല്ലെന്ന് രോഹിത് ശർമ്മ | Rohit Sharma

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ ആരംഭിക്കും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്ന വിരാട് കോലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക.

സ്വന്തം തട്ടകത്തിൽ ടീം ഇന്ത്യ അജയ്യരല്ലെന്ന് മത്സരത്തിന് മുന്നോടിയായി സംസാരിച്ച നായകൻ രോഹിത് ശർമ്മ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ 36 ടെസ്റ്റുകൾ വിജയിക്കുകയും 2013 മുതൽ വെറും 3 ടെസ്റ്റുകളിൽ തോൽക്കുകയും ചെയ്ത ഇന്ത്യയെ ഹോം ഗ്രൗണ്ടൽ തോൽപ്പിക്കുക എന്നത് എതിരാളികൾക്ക് കഠിനമാണ്. എന്നാൽ മുൻകാലങ്ങളിലെ ഒരു മികച്ച റെക്കോർഡ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഒരു വിജയത്തിന് ഉറപ്പുനൽകുന്നില്ലെന്നും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ വിജയം നേടാൻ സാധിക്കുകയുള്ളൂവെന്നും രോഹിത് പറഞ്ഞു.

മികച്ച പ്രകടനം പുറത്തെടുക്കാൻ ടീം തങ്ങളുടെ ശക്തിയിൽ പരിശ്രമിക്കുന്നുണ്ടെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. “ഞങ്ങൾ തോൽക്കുന്നവരാണ്, ഏത് കായിക ഇനത്തിലും ഏത് ടീമിനും തോൽക്കാം. 2012ൽ സ്വന്തം തട്ടകത്തിൽ ഞങ്ങളെ തോൽപിച്ച അവസാന ടീമാണ് ഇംഗ്ലണ്ട് എന്നത് ഇംഗ്ലീഷ് ടീം എത്രത്തോളം മികച്ചതാണെന്ന് പറയുന്നു” ഓപ്പണിംഗ് ടെസ്റ്റിന്റെ തലേന്ന് രോഹിത് പറഞ്ഞു.വരാനിരിക്കുന്ന ടെസ്റ്റുകളിൽ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ സമീപനത്തെക്കുറിച്ചും രോഹിത് ശർമ്മയോട് ചോദിച്ചെങ്കിലും ടീം സ്വന്തം കളിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇന്ത്യൻ നായകൻ പറഞ്ഞു.

“ഞങ്ങൾ ഞങ്ങളുടെ ക്രിക്കറ്റ് കളിക്കാൻ നോക്കും. പ്രതിപക്ഷം എങ്ങനെ കളിക്കും എന്നൊന്നും നോക്കാൻ എനിക്ക് താൽപ്പര്യമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം നമ്മൾ നമ്മുടെ ക്രിക്കറ്റിലേക്ക് നോക്കണം. ഒരു ടീമെന്ന നിലയിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം” രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

3/5 - (4 votes)