എന്തുകൊണ്ടാണ് സഞ്ജു സാംസണേക്കാൾ മുൻഗണന സൂര്യകുമാറിനും ഇഷാൻ കിഷനും നൽകുന്നത്? |Sanju Samson

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടിത്തിയില്ല. സഞ്ജു ആദ്യ ഇലവനിൽ ഇടം പിടിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ മത്സരം കാണാനിരുന്നത്.

സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ടീമിൽ ഉൾപ്പെട്ടത്.ഈ നീക്കം ഇഷ്ടപ്പെടാത്തതിനാൽ സഞ്ജുവിന്റെ ആരാധകർ രോഹിതിനും ബിസിസിഐക്കുമെതിരെ ശക്തമായി രംഗത്തെത്തി.വൈറ്റ്-ബോൾ ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിക്കാൻ വലംകൈയ്യൻ ബാറ്ററിന് പരിമിതമായ അവസരങ്ങളാണ് ലഭിച്ചിട്ടുള്ളതെങ്കിലും അതിലെല്ലാം മികവ് പുലർത്താൻ റോയൽസ്‌ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്.

തന്റെ മികച്ച ബാറ്റിംഗ് കഴിവുകൾ കാണിച്ചിട്ടും താരത്തിൽ വിശ്വാസമർപ്പിക്കാൻ ക്യാപ്റ്റനോ പരിശീകനോ സാധിച്ചിട്ടില്ല. ഏകദിന ലോകകപ്പ് മുന്നിൽനിൽക്കെ മികവ് തെളിയിച്ച് സ്ഥാനം ഉറപ്പിക്കാനുള്ള അവസരമായാണ് ഈ പരമ്പരയെ കാണുന്നത്. ലോകകപ്പ് ടീമിലെ സ്ഥാനത്തിനായി സഞ്ജുവും ഇഷാനും കടുത്ത മത്സരമാണ് നടക്കുന്നത്.എന്തുകൊണ്ടാണ് സഞ്ജു സാംസണേക്കാൾ മുൻഗണന സൂര്യകുമാറിനും ഇഷാൻ കിഷനും നൽകുന്നത്? .ഇന്നലെ നടന്ന ആദ്യ ഏകദിനത്തിനു ശേഷം ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്.

ഇന്ത്യക്കായി ഇതുവരെ 11 ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള സഞ്ജു സാംസണിന് രണ്ട് അർദ്ധ സെഞ്ചുറികൾ സഹിതം 330 റൺസ് നേടിയിട്ടുണ്ട്. ഇഷാൻ കിഷൻ ഇതുവരെ 15 മത്സരങ്ങൾ കളിച്ച് 562 റൺസ് നേടിയിട്ടുണ്ട്. രണ്ട് ബാറ്റ്‌സ്മാൻമാരും കളിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ മത്സരങ്ങൾ സൂര്യകുമാർ യാദവ് കളിച്ചിട്ടുണ്ട്. 24 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സ്കൈ 452 റൺസ് നേടിയിട്ടുണ്ട്.സഞ്ജു സാംസണെ തിരഞ്ഞെടുക്കുന്നതിൽ റൺ ഫാക്‌ടർ ഒരു പ്രധാന പങ്ക് വഹിക്കും. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരെ ഉൾപ്പെടുത്താൻ സെലക്ടർമാർ താൽപ്പര്യപ്പെടുന്നു, ഇരുവരും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നു.

ഇവർക്ക് രണ്ടാൾക്കും പരിക്കേറ്റാൽ മാത്രമേ സാംസണിനെ ടീമിൽ ഇറക്കാൻ സാധ്യതയുള്ളൂ.2022 നവംബറിൽ സഞ്ജു സാംസൺ ഇന്ത്യയ്ക്കുവേണ്ടി തന്റെ അവസാന ഏകദിനം കളിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.രണ്ട് മത്സരങ്ങൾക്കിടയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ നഷ്‌ടമായതിന്റെ റെക്കോർഡ് സഞ്ജു സാംസണിന്റെ പേരിലാണ് – 220 മത്സരങ്ങൾ. 2023 ലോകകപ്പ് ആസന്നമായിരിക്കെ ടീമിൽ ഇടം കണ്ടെത്തണമെങ്കിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ കിട്ടിയേ തീരു.

1.7/5 - (3 votes)