അയർലൻഡ് ടി20 : സഞ്ജു സാംസണെ മറികടന്ന് ജിതേഷ് ശർമ്മ ആദ്യ പതിനൊന്നിലെത്തുമോ ? |Sanju Samson

അയർലൻഡ് ടി20യ്ക്കുള്ള 15 അംഗ ടീമിൽ ജിതേഷ് ശർമ്മയുടെ സാന്നിധ്യം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാക്കും എന്നുറപ്പാണ്‌.വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി ബാറ്റർ സഞ്ജു സാംസണ് സാധിച്ചില്ല.

ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി ഈ പരമ്പരയിൽ സഞ്ജുവിന് മികവ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു.മൂന്നാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാനായത്.അഞ്ച് ടി20 മത്സരങ്ങളുടെ ഭാഗമായിട്ടും സാംസൺ കാര്യമായ പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. ഈ മത്സരങ്ങളിൽ രണ്ടിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.

ശേഷിക്കുന്ന ഗെയിമുകളിൽ, അദ്ദേഹത്തിന്റെ സ്കോർ യഥാക്രമം 12, 7, 13 എന്നിങ്ങനെയായിരുന്നു.ഈ ഫോം സഞ്ജു തുടർന്നാൽ ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ക്ഷമ നശിച്ചേക്കാം. അത്കൊണ്ട് തന്നെ അയർലൻഡ് പരമ്പരയിൽ വിക്കറ്റ് കീപ്പർ പൊസിഷനിൽ ജിതേഷ് വർമ്മ എത്താനുള്ള സാധ്യത കൂടുതലാണ്.29 കാരനായ ജിതേഷ് വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പറാകാൻ സാധ്യതയുണ്ട്.ഐ‌പി‌എല്ലിൽ പഞ്ചാബ് കിംഗ്‌സിന്റെ അഞ്ചാം നമ്പറിലോ ആറാം സ്ഥാനത്തോ ഉള്ള ഫിനിഷറുടെ റോൾ ജിതേഷ് നിർവഹിക്കുന്നു.

കെഎൽ രാഹുൽ ലഭ്യമെല്ലങ്കിൽ ഏകദിന ലോകകപ്പിൽ റിസർവ് കീപ്പറാകാൻ സാംസണിന് ഇപ്പോഴും മികച്ച അവസരമുണ്ട്.എന്നാൽ വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും വർഷങ്ങളായി സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ സെലക്ടർമാരെ ആശങ്കയിലാക്കുന്നുണ്ട്.ഇന്ത്യൻ ടി20 ടീമിനും ഏകദിന ടീമിനും മികച്ച മധ്യനിര ഫിനിഷർമാരെ ആവശ്യമാണ്. ഫിനിഷറുടെ റോളിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചിട്ടില്ല , മികച്ച മുൻ നിര ബാറ്റർമാർ ടീമിലുള്ളപ്പോൾ സഞ്ജുവിന് 3 -4 സ്ഥാനങ്ങളിൽ അവസരം ലഭിക്കുകയുമില്ല. അത്കൊണ്ട് അയർലൻഡ് പരമ്പരയിൽ ജിതേഷിന് അവസരം ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

Rate this post