സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിക്കുമോ ? |Sanju Samson

ലോകകപ്പ് ടീമിലേക്കുള്ള അവസരം നഷ്‌ടമായതിന് ശേഷം സഞ്ജു സാംസൺ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവത്തിൽ സാംസൺ മൂന്ന് ഏകദിനങ്ങളും കളിക്കുമെന്ന് പ്രതീക്ഷിക്കാം.

പക്ഷേ, അങ്ങനെയാകണമെന്നില്ല. മിന്നുന്ന ഫോമിൽ കളിക്കുന്ന റിങ്കു സിങ്ങിനെ തിരഞ്ഞെടുക്കുകയോ കെഎൽ രാഹുൽ തന്റെ അഞ്ചാം സ്ഥാനത്ത് തുടരുകയോ ചെയ്താൽ അദ്ദേഹത്തിന് ഒരു സ്ഥാനം നഷ്ടമായേക്കാം.മുൻകാലങ്ങളിൽ കെഎൽ രാഹുൽ ഇന്ത്യക്കായ് ഓപ്പണിങ് പൊസിഷനിലാണ് കളിച്ചു കൊണ്ടിരുന്നത്.എന്നാൽ ശുഭ്മാൻ ഗില്ലിന്റെയും ഇഷാൻ കിഷന്റെയും വരവോടെ കാര്യങ്ങൾ മാറുകയും രാഹുൽ മിഡിൽ ഓർഡറിലേക്ക് മാറുകയും ചെയ്തു.KL രാഹുൽ ഇന്ത്യൻ ടീമിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ ടീം മാനേജ്മെന്റ് വിമുഖത കാണിച്ചേക്കാം.റുതുരാജ് ഗെയ്‌ക്‌വാദ് മാത്രമാണ് ഇന്ത്യൻ ടീമിൽ സ്പെഷ്യലിസ്റ്റ് ഓപ്പണറായി ഉള്ളത്. അത്കൊണ്ട് തന്നെ രാഹുലിനെ ഓപ്പണിങ് പൊസിഷനിൽ പരീക്ഷിക്കാൻ സാധ്യതയുണ്ട് ,അങ്ങനെ വന്നാൽ സഞ്ജുവിന് അഞ്ചാം സ്ഥാനത്ത് അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്, അല്ലെങ്കിൽ സഞ്ജുവിനെ ഓപ്പണിംഗിയിൽ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്.എന്നാൽ കെഎൽ രാഹുൽ അഞ്ചാം നമ്പറിൽ ഉറച്ചുനിൽക്കുകയും ഇന്ത്യ നാലാം നമ്പറിൽ തിലക് വർമ്മയിൽ ഇടംകയ്യനെ തിരഞ്ഞെടുക്കുകയും ചെയ്താൽ, മികച്ച ഫോമിലുള്ള റിങ്കു സിങ്ങിനൊപ്പം സഞ്ജു സ്ഥാനത്തായി പോരാടേണ്ടി വരും.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരമായ സ്ഥാനമില്ലാത്ത സഞ്ജു 3, 4, 5, 6 എന്നീ നമ്പറുകളിൽ ബാറ്റ് ചെയ്തിട്ടുണ്ട്.റിങ്കു സിംഗിന്റെ മികച്ച ഫോം സഞ്ജുവിന്റെ സാദ്ധ്യതകൾ ഇല്ലാതാക്കിയിരിക്കുകയെന്നാണ് പറയേണ്ടി വരും. കിട്ടിയ അവസരങ്ങളിൽ റിങ്കു മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ടി 20 യിൽ അതെ പ്രകടനം ഏകദിനത്തിലും അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമോ എന്നാണ് സെലക്ടർമാർ കരുതുന്നത്.അങ്ങനെ, അദ്ദേഹത്തിന് കന്നി ഏകദിന കോൾ അപ്പ് ലഭിച്ചു.

ടീമിലെ സ്ഥാനത്തിനായി റിങ്കുവിനോട് മത്സരിക്കേണ്ട അവസ്ഥയിലാണ് സഞ്ജു സാംസൺ.13 മത്സരങ്ങളിൽ 55.71 ശരാശരിയും 104.00 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.ലോകകപ്പ് സ്ഥാനത്തിനായുള്ള മത്സരത്തിൽ സൂര്യ കുമാർ യാദവിനോടാണ് സഞ്ജു മത്സരിച്ചതെങ്കിൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ റിങ്കു സിംഗിനോടാണ് ആ മത്സരം.

IND vs SA-ക്കായുള്ള ഇന്ത്യൻ ഏകദിന ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പാട്ടീദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (സി)(wk), സഞ്ജു സാംസൺ (wk), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ.

4/5 - (1 vote)