ഡെങ്കിപ്പനി ബാധിച്ച ശുഭ്മാൻ ഗില്ലിന് പകരക്കാരനായി സഞ്ജു സാംസൺ വേൾഡ് കപ്പ് ടീമിലെത്തുമോ ? |World Cup 2023 |Sanju Samson

ഡെങ്കിപ്പനി ബാധിച്ചതിനാൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ മത്സരം നഷ്ടപ്പെട്ടിരുന്നു.ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ഗില്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓസീസിനെതിരായ ഏറ്റുമുട്ടലിന് മുന്നോടിയായി ചെന്നൈയിലെത്തിയ സ്റ്റാർ ഓപ്പണർ ഡെങ്കിപ്പനി ബാധിക്കുകയായിരുന്നു.

ഒക്‌ടോബർ 11ന് ഡൽഹിയിൽ നടക്കുന്ന ഏകദിന ലോകകപ്പ് 2023ലെ അഫ്ഗാനിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമാവും. 14ന് അഹമ്മദാബാദില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തിലും താരം ടീമില്‍ ഉണ്ടാകില്ല. ഡെങ്കിപ്പനി ബാധിച്ചാല്‍ 2-3 ആഴ്ച്ചയെങ്കിലും വിശ്രമം ആവശ്യമാണ്.ഡെങ്കിപ്പനിയിൽ നിന്ന് കരകയറാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ യുവതാരം എപ്പോൾ ടീം ഇന്ത്യയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പില്ല. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം അപകടകരമായ നിലയിലേക്ക് താഴ്ന്നതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു.

ശുഭ്മാന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഒരു പകരക്കാരനെ വേണ്ടി വന്നാല്‍ മലയാളിതാരം സഞ്ജു സാംസണിന് നറുക്ക് വീണേക്കും.ശുഭ്മാൻ ഗിൽ ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹം ചെന്നൈയിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നും ബിസിസിഐ അറിയിച്ചു.”ടീം ഇന്ത്യയുടെ ബാറ്റർ ശുഭ്മാൻ ഗിൽ 2023 ഒക്‌ടോബർ 9-ന് ടീമിനൊപ്പം ഡൽഹിയിലേക്ക് പോകില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ൽ ടീമിന്റെ ആദ്യ മത്സരം നഷ്‌ടമായ ഓപ്പണിംഗ് ബാറ്റർ ടീമിന്റെ അടുത്ത മത്സരത്തിൽ നിന്ന് വിട്ടുനിൽക്കും. ഒക്ടോബർ 11ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് മത്സരം”ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.

ശുഭ്മാന്റെ ലഭ്യതയെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിൽ, ഇന്ത്യ അടുത്ത ബാക്കപ്പായ സഞ്ജു സാംസണെ വിളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. കേരള ടീമിനൊപ്പമാണ് സഞ്ജു.ശുഭ്മാൻ ഗില്ലിന്റെ ഫിറ്റ്നത്തിനായി കാത്തിരിക്കണമോ അതോ പരക്കാരൻ എടുക്കണമോ എന്നത് ബിസിസിഐ വരും ദിവസങ്ങളിൽ തീരുമാനിക്കും.സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ലോകകപ്പിലുടനീളം ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുണ്ടായിരുന്നു.

സഞ്ജു സാംസണെ സംബന്ധിച്ചുള്ള ഏത് തീരുമാനവും അദ്ദേഹത്തിലൂടെയായിരിക്കും. ശുഭ്മാൻ സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുത്താൽ, സഞ്ജു സാംസണിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാൻ അവസരമുണ്ട്. IND vs PAK പോരാട്ടത്തിന് ശേഷം ഒക്‌ടോബർ 19 ന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശുഭ്മാൻ മടങ്ങിയെത്തുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്‌വാദുമാണ് പകരക്കാരുടെ ലിസ്റ്റിലുള്ള മറ്റു താരങ്ങൾ.

4/5 - (1 vote)