2026 ലോകകപ്പ് കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും |Cristiano Ronaldo |FIFA World Cup 2026

ജനുവരിയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ നീക്കത്തിലൂടെയാണ് സൗദി ക്ലബ് അൽ നാസറിൽ ചേർന്നത്. അൽ നാസറിനേയും പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും 38 ആം വയസ്സിലും മിന്നുന്ന പ്രകടനമാണ് റൊണാൾഡോ പുറത്തടുക്കുന്നത്.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് തന്റെ വിരമിക്കൽ പദ്ധതി താൽക്കാലികമായി നിർത്തിവച്ച് അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ തന്റെ കരിയർ നീയേട്ടൻ ഒരുങ്ങുകയാണ്.അടുത്ത ലോകകപ്പിന് മൂന്ന് വർഷം അകലെയായിരിക്കാം, എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 2026 ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.2027 വരെ വരെ ക്ലബ്ബുമായുള്ള കരാർ നീട്ടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അൽ നാസറിനെ അറിയിച്ചിരിക്കുകയാണ്‌.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നത്തേയും പോലെ ഫിറ്റാണ്. താരത്തിന് ലോകകപ്പ് സമയത്ത് 41 വയസ്സും 2027 ഫെബ്രുവരിയിൽ 42 വയസ്സ് തികയും. സൗദി ലീഗിൽ ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തുന്ന റൊണാൾഡോ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്. സൗദി പ്രൊ ലീഗിലെ ടോപ് സ്കോററാണ് റൊണാൾഡോ. അതിനിടയിൽ പോർച്ചുഗീസ് താരം തന്റെ നിലവിലെ ക്ലബിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

“കളിക്കാനും ഗോളുകൾ നേടാനും ഗെയിമുകൾ ജയിക്കാനും ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നതുപോലെ, പ്രായമായിട്ടും ഞാൻ ഇപ്പോഴും ഫുട്ബോളിനെ സ്നേഹിക്കുന്നു.അതുകൊണ്ടാണ് എന്റെ ശരീരം ‘ക്രിസ്റ്റ്യാനോ, അത് കഴിഞ്ഞു’ എന്ന് പറയുന്നത് വരെ ഞാൻ തുടരും” റൊണാൾഡോ പറഞ്ഞു.

അടുത്ത യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടും എന്ന് റൊണാൾഡോ മുമ്പ് സൂചിപ്പിച്ചിരുന്നു.പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ഈ വർഷം കളിച്ച 5 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.റൊണാൾഡോ പോർച്ചുഗലിനായി 201 മത്സരങ്ങൾ കളിച്ചിട്ടുണ്ട് 123 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post