പ്രതീക്ഷ കൈവിടാതെ സഞ്ജു , പാകിസ്താനെതിരെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാവുമോ ? | Sanju Samson |T 20 World Cup2024

ഇന്ന് ന്യൂയോർക്കിലെ നസാവു കൗണ്ടി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിനുള്ള ടീമിൽ അക്സർ പട്ടേലിനെ നിലനിർത്താണമെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വസീം ജാഫർ.ന്യൂയോർക്കിലെ പിച്ചിൽ ഇതുവരെ ഈ വേദിയിൽ കളിച്ച എല്ലാ മത്സരങ്ങളും കുറഞ്ഞ സ്‌കോറിംഗ് മത്സരങ്ങളായതിനാൽ കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്.

ഈ ട്രാക്കിൽ വിക്കറ്റ് വീഴ്ത്താൻ പാടുപെടുന്ന കുൽദീപിനെ പോലെയുള്ള ഒരാളെ തേടി പോകുന്നതിനു പകരം അക്സറിൽ ഒരു അധിക ബാറ്റർ കളിക്കുന്നത് ടീമിന് ഉപയോഗപ്രദമാകുമെന്ന് പിച്ചിൻ്റെ പേസ് ഫ്രണ്ട്ലി സ്വഭാവം എടുത്തുകാണിച്ചുകൊണ്ട് ജാഫർ പറഞ്ഞു.അക്സര്‍ ആദ്യ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്തെങ്കിലും പാകിസ്ഥാനെതിരെ കുല്‍ദീപിനെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു എന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു.”ജയ്‌സ്വാൾ ഓപ്പൺ ചെയ്യുമെന്ന് ഞങ്ങൾ ആദ്യം കരുതിയിരുന്നു, പക്ഷേ ആ കോമ്പിനേഷൻ അത്ര അനുയോജ്യമല്ല. അക്‌സർ കളിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, കാരണം അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ഉപയോഗപ്രദമാകും.

ഈ വേദിയിൽ ഇതുവരെ ടീമുകൾ 100 റൺസ് കടക്കാൻ പാടുപെട്ടിട്ടുണ്ട്, എന്നാൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മികച്ചൊരു പിച്ച് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,പേസർമാർക്ക് ഈ ട്രാക്കിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്താനാകും,” ജാഫർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.ഇന്ത്യൻ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് നാളെ പാകിസ്ഥാനെതിരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലി തന്നെ പാകിസ്ഥാനെതിരെയം ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്.ട്വന്റി 20 ലോകകപ്പില്‍ എഴുതവണ മത്സരിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍വി നേരിട്ടത്. ആദ്യ എഡിഷനിലെ ഫൈനലിലുള്‍പ്പടെ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.