‘ഒന്നിൽ നിന്നും അഞ്ചിലേക്ക് വീണ് ഇന്ത്യ’ : സെഞ്ചൂറിയൻ ടെസ്റ്റിലെ തോൽവിയോടെ പോയിന്റ് ടേബിളിൽ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യ | WTC 2023-25 Points Table
സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സിനും 32 റൺസിനും ദയനീയ തോൽവി ഏറ്റുവാങ്ങി.ഇന്നിങ്സ് തോൽവി ഒഴിവിക്കാൻ 163 റൺസ് നേടണമെന്നിരിക്കെ ഇന്ത്യ 131 റൺസിന് ഓൾ ഔട്ടായി. 76 റൺസ് നേടിയ വിരാട് കോലി മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത് .
സൗത്ത് ആഫ്രിക്കക്ക് വേണ്ടി നന്ദ്രേ ബർഗർ 4 വിക്കറ്റും ജാൻസെൻ മൂന്നും റബാഡ രണ്ടും വിക്കറ്റ് വീഴ്ത്തി.163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡിൽ മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 34.1 ഓവറില്‍ 131 റണ്‍സിന് ഓൾ ഔട്ടാക്കി.82 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 12 സിക്സും ഒരു സിക്സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-2025 ഭാഗമായ ഈ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ് തന്നെ തോറ്റത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനും കനത്ത ഷോക്ക് തന്നെയാണ്.
ഇന്നലത്തെ തോൽവി WTC പോയിന്റ്സ് ടേബിളിൽ ഇന്ത്യക്ക് എട്ടിന്റെ പണിയാണ് സമ്മാനിച്ചത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിന്റ് പട്ടികയിൽ രോഹിത് ശർമ്മയുടെ എം ഒന്നാം സ്ഥാനത്ത് നിന്നും അഞ്ചാമത്തെ സ്ഥാനത്തേക്ക് വീണു.നിലവിൽ മൂന്ന് കളികൾ ഡബ്ല്യുടിസി ഭാഗമായി കളിച്ച ഇന്ത്യൻ സംഘം ഒരു തോൽവി, ഒരു ജയം, ഒരു സമനില എന്നിവ നേടി.അതേസമയം സൗത്ത് ആഫ്രിക്ക 12 പോയിന്റും പട്ടികയിൽ ഒന്നാമതെത്തി.ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാൻ നിലവിൽ 22 പോയിന്റും നേടി രണ്ടാം സ്ഥാനത്താണ്.
Here's the updated WTC points table after South Africa's comprehensive victory in the first Test against India in Centurion. pic.twitter.com/TtoHVM8pka
— CricTracker (@Cricketracker) December 28, 2023
മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ അവർ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ച് അവരുടെ സ്ഥാനം മാറിയേക്കാം. ന്യൂസിലൻഡും ബംഗ്ലാദേശും 12 പോയിന്റും നേടി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് താഴെയായി ആറാം സ്ഥാനത്താണ്, ഓസീസിന് 30 പോയിന്റാണ് ഉള്ളത്.വെസ്റ്റ് ഇൻഡീസ് ഏഴാം സ്ഥാനത്താണ്. ഇംഗ്ലണ്ട് താഴെ നിന്ന് രണ്ടാം സ്ഥാനത്താണ്.ശ്രീലങ്ക ടേബിളിൽ അവസാന സ്ഥാനത്താണ്, ഇതുവരെ പോയിന്റുകൾ നേടിയിട്ടില്ല.