‘വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്’ : യശസ്വി ജയ്സ്വാൾ | Yashasvi Jaiswal
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സ് ജയമാണ് സ്വന്തമാക്കിയത്.ഒരു ഇന്നിംഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത യശസ്വി ജയ്സ്വാൾ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കി.രണ്ട് സെഞ്ച്വറികളും മൂന്ന് അർധസെഞ്ചുറികളും സഹിതം 89 ശരാശരിയിൽ 712 റൺസുമായി ജയ്സ്വാൾ പരമ്പര അവസാനിപ്പിച്ചു.
സുനിൽ ഗവാസ്കറിന് ശേഷം ഒരു പരമ്പരയിൽ 700-ലധികം റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ഇടംകൈയൻ ബാറ്റർ.”ഞാൻ പരമ്പര ശരിക്കും ആസ്വദിച്ചു. ടീമിനെ വിജയകരമായ നിലയിൽ നിലനിർത്തുന്നതിന് എൻ്റെ ടീമിന് എങ്ങനെ സംഭാവന നൽകാമെന്ന് എപ്പോഴും ചിന്തിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Yashasvi Jaiswal surpassed the GOD! 🤯#YashasviJaiswal #sachintendulkar #INDvENG #Cricket #India #Sportskeeda pic.twitter.com/HQ2oDrYWrR
— Sportskeeda (@Sportskeeda) March 8, 2024
തൻ്റെ ഷോട്ടുകൾ കളിക്കുകയും അവസരമുണ്ടെങ്കിൽ ഒരു ബൗളറെ വീഴ്ത്തുകയുമാണ് തൻ്റെ ലക്ഷ്യമെന്നും ജയ്സ്വാൾ പറഞ്ഞു.ടീമിൻ്റെ ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ മാത്രമാണ് താൻ ശ്രമിക്കുന്നതെന്ന് 22 കാരനായ താരം പറഞ്ഞു. വ്യക്തിഗത നേട്ടങ്ങൾക്കായി ശ്രമിക്കുന്നില്ലെന്നും എന്നും ടീമിനൊപ്പം വിജയങ്ങൾ നേടാനാണ് ശ്രമിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു.ഹൈദരാബാദ് ടെസ്റ്റിൽ 74 പന്തിൽ 80 റണ്ണുമായി കൗണ്ടർ അറ്റാക്കിങ് തുടങ്ങിയ ജയ്സ്വാൾ വിസാഗിലും രാജ്കോട്ടിലും തുടർച്ചയായി രണ്ട് ഇരട്ട സെഞ്ച്വറികൾ നേടി.
7⃣1⃣2⃣ runs in 9 innings 🙌
— BCCI (@BCCI) March 9, 2024
2⃣ outstanding double tons!
Many congratulations to the Player of the Series: Yashasvi Jaiswal 👏👏
Scorecard ▶️ https://t.co/OwZ4YNua1o#TeamIndia | @IDFCFIRSTBank | @ybj_19 pic.twitter.com/ozVtClVYL2
റാഞ്ചി ടെസ്റ്റിൽ നിർണായക ഫിഫ്റ്റിയും ധർമശാലയിൽ അർദ്ധ സെഞ്ചുറിയും നേടി 700 റൺസ് മാർക് മറികടന്നു.സുനിൽ ഗവാസ്കറിനുശേഷം ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ ബാറ്റ്സ്മാൻ ഓപ്പണറായി മാറുകയും ചെയ്തു.പരമ്പരയ്ക്കിടെ 26 സിക്സറുകൾ അടിച്ച് റെക്കോർഡ് തകർത്തു.