വീണ്ടും ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി അൽ നാസർ |Al Nassr |Cristiano Ronaldo

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ൽ നാസറിനായി ആദ്യ ഗോൾ നേടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ താജിക്കിസ്ഥാൻ ക്ലബ് ഇസ്തിക്ലോളിനെതീരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസർ നേടിയത്.

ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം മൂന്നു ഗോളടിച്ചാണ് അൽ നാസർ വിജയിച്ചത്. റൊണാൾഡോയെ കൂടാതെ ഫോമിലുള്ള ബ്രസീലിയൻ താരം ടാലിസാക്ക അൽ നാസറിനായി ഇരട്ട ഗോളുകൾ നേടി. 44 ആം മിനുട്ടിൽ സെനിൻ സെബായ് നേടിയ ഗോളിൽ ഇസ്തിക്ലോൾ ലീഡ് നേടി അൽ നാസറിനെ ഞെട്ടിച്ചു. 66 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൻ നാസർ മിന്നിലെത്തി.

ആറു മിനിറ്റിനുശേഷം ആൻഡേഴ്സൺ ടാലിസ്ക അൽ-നാസറിനെ മുന്നിലെത്തിച്ചു. 77 ആം മിനുട്ടിൽ ടാലിസ്കാ മത്സരത്തിലെ രണ്ടാം ഗോൾ നേടി സ്കോർ 3 -1 ആക്കി ഉയർത്തി. ഈ ജയം അൽ നാസറിനെ മൂന്ന് പോയിന്റിന്റെ ലീഡോടെ അവരെ ഗ്രൂപ്പ് ഇ-യിൽ ഒന്നാമതെത്തിക്കുകയും ചെയ്തു.

63-ാം മിനിറ്റിൽ ഒമിദ് അലിഷായുടെ ഗോളിൽ ഖത്തറിന്റെ അൽ ദുഹൈലിനെതിരെ 1-0ന് വിജയിച്ച ഇറാന്റെ പെർസെപോളിസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

4/5 - (1 vote)