‘ബാസ്ബോളിന് മറുപടിയായി ജെയ്‌സ്‌ബോൾ’ : കൗണ്ടർ അറ്റാക്കിംഗ് ഫിഫ്റ്റിയുമായി യശസ്വി ജയ്‌സ്വാൾ, ഇന്ത്യമികച്ച നിലയിൽ | IND vs ENG, 1st Test | Yashasvi Jaiswal

ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബാസ്‌ബോള്‍ സ്‌റ്റൈല്‍ മറുപടി നല്‍കി ഇന്ത്യ . ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 70 പന്തില്‍ 76 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാളും 14 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 27 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.വെറും 23 ഓവറിലാണ് ഇന്ത്യ 119 റണ്‍സടിച്ചത്.

അർദ്ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാൾ ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് നൽകിയത്.രണ്ട് സിക്‌സറുകളും ഏഴ് ബൗണ്ടറികളും പറത്തി ജയ്‌സ്വാൾ 46 പന്തിൽ ഫിഫ്റ്റി തികച്ചു. നേരത്തെ, 70 റൺസെടുത്ത ബെൻ സ്റ്റോക്‌സിന്റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് മാന്യമായ സ്കോർ നേടിയത്. മൂന്നു ഇന്ത്യൻ സ്പിന്നമാർ ചേർന്ന് 8 വിക്കറ്റുകൾ വീഴ്ത്തി.ഇംഗ്ലണ്ടിന് 64.3 ഓവറിൽ 246 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ടോപ് സ്‌കോററായി. ജോ റൂട്ട് (29), ബെൻ ഡക്കറ്റ് (35), ജോണി ബെയർസ്റ്റോ (37) എന്നിവരിൽ നിന്നാണ് മറ്റ് ശ്രദ്ധേയമായ സംഭാവനകൾ ലഭിച്ചത്.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സർ പട്ടേലും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനും ജഡേജക്കും മികച്ച പിന്തുണ നൽകി.

ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയിലാണ് കളി തുടങ്ങിയത്, ഇന്ത്യൻ പേസര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാർ അനായാസം കളിച്ചു. എന്നാൽ സ്പിന്നര്മാര് വന്നതോടെ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.അശ്വിൻ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി.ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി. 39 പന്തിൽ നിന്നും 7 ബൗണ്ടറികളോടെ 35 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ അശ്വിൻ പുറത്താക്കി.

ഒരു റണ്ണെടുത്ത ഒലി പോപ്പിനെ ജഡേജ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു.20 റണ്‍സെടുത്ത സാക്ക് ക്രോളിയെ അശ്വിന്റെ പന്തിൽ സിറാജ് പിടിച്ചു പുറത്താക്കി.37 റൺസ് നേടിയ ബേയർസ്റ്റോവിനെ അക്‌സർ ക്‌ളീൻ ബൗൾഡ് ചെയ്തു. 29 റൺസ് നേടിയ റൂട്ടിനെ ജഡേജയും മടക്കി ഇന്ത്യ കളിയിൽ ആധിപത്യം ഉറപ്പിച്ചു. 4 റൺസ് നേടിയ ബെൻ ഫോക്സിനെ അക്‌സർ മടക്കിയതോടെ ഇംഗ്ലണ്ട് 137 ന് 6 എന്ന നിലയിലായി. 13 റൺസ് നേടിയ റഹ്മാൻ അഹമ്മദിനെ ബുമ്രയും പുറത്താക്കി.

എട്ടാം വികക്റ്റിൻ സ്റ്റോക്‌സ് ടോം ഹാർട്ടലി സഖ്യം 38 റൺസ് കൂട്ടിച്ചേർത്തു. 24 പന്തിൽ നിന്നും 23 റൺസ് നേടിയ ഹാർട്ടലിയെ ജഡേജ പുറത്താക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ട് സ്കോർ 200 കടത്തി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റോക്സ് അവസാന വിക്കറ്റിൽ വുഡിനെയും കൂട്ടുപിടിച് സോറി ബോർഡ് ചലിപ്പിച്ചു . 88 പന്തിൽ നിന്നും 70 റൺസ് നേടിയ സ്റ്റോക്കിനെ ബുംറ അവസാന വിക്കറ്റായി പുറത്താക്കി.

Rate this post