‘ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ബെൻ സ്റ്റോക്സ്’ : ഇംഗ്ലണ്ട് 246 ന് പുറത്ത് , അശ്വിനും ജഡേജക്കും മൂന്നു വിക്കറ്റ് |IND vs ENG

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 246 റൺസിന്‌ ഓൾ ഔട്ടായി. 88 പന്തിൽ നിന്നും 6 ഫോറും മൂന്നു സിക്‌സും അടക്കം 70 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് മാന്യമായ സ്കോർ നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോ 37 ഉം ബെന്‍ ഡക്കറ്റ് 35 റൺസും നേടി. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്നും അക്സറും ബുമ്രയും രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയിലാണ് കളി തുടങ്ങിയത്, ഇന്ത്യൻ പേസര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാർ അനായാസം കളിച്ചു. എന്നാൽ സ്പിന്നര്മാര് വന്നതോടെ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.അശ്വിൻ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി.ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി. 39 പന്തിൽ നിന്നും 7 ബൗണ്ടറികളോടെ 35 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ അശ്വിൻ പുറത്താക്കി.

ഒരു റണ്ണെടുത്ത ഒലി പോപ്പിനെ ജഡേജ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു.20 റണ്‍സെടുത്ത സാക്ക് ക്രോളിയെ അശ്വിന്റെ പന്തിൽ സിറാജ് പിടിച്ചു പുറത്താക്കി.37 റൺസ് നേടിയ ബേയർസ്റ്റോവിനെ അക്‌സർ ക്‌ളീൻ ബൗൾഡ് ചെയ്തു. 29 റൺസ് നേടിയ റൂട്ടിനെ ജഡേജയും മടക്കി ഇന്ത്യ കളിയിൽ ആധിപത്യം ഉറപ്പിച്ചു. 4 റൺസ് നേടിയ ബെൻ ഫോക്സിനെ അക്‌സർ മടക്കിയതോടെ ഇംഗ്ലണ്ട് 137 ന് 6 എന്ന നിലയിലായി. 13 റൺസ് നേടിയ റഹ്മാൻ അഹമ്മദിനെ ബുമ്രയും പുറത്താക്കി.

എട്ടാം വികക്റ്റിൻ സ്റ്റോക്‌സ് ടോം ഹാർട്ടലി സഖ്യം 38 റൺസ് കൂട്ടിച്ചേർത്തു. 24 പന്തിൽ നിന്നും 23 റൺസ് നേടിയ ഹാർട്ടലിയെ ജഡേജ പുറത്താക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ട് സ്കോർ 200 കടത്തി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റോക്സ് അവസാന വിക്കറ്റിൽ വുഡിനെയും കൂട്ടുപിടിച് സോറി ബോർഡ് ചലിപ്പിച്ചു . 88 പന്തിൽ നിന്നും 70 റൺസ് നേടിയ സ്റ്റോക്കിനെ ബുംറ അവസാന വിക്കറ്റായി പുറത്താക്കി.

Rate this post