വെടിക്കെട്ട് ബാറ്റിങ്ങുമായി യൂസഫ് പത്താൻ ,മുഹമ്മദ് ആമിറിന്റെ ഒരോവറിൽ അടിച്ചെടുത്തത് 24 റൺസ്
സിം ആഫ്രോ ടി10 ലീഗില്‍ തകർപ്പൻ ബാറ്റിങ്ങുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ.ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നടന്ന ക്വാളിഫയർ 1-ൽ ഡർബൻ ഖലന്ദർസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ജോബർഗ് ബഫല്ലോസിനെ സിം സൈബർ സിറ്റി സിം ആഫ്രോ ടി10 ന്റെ ഫൈനലിലേക്ക് കടക്കാൻ സഹായിക്കാൻ പത്താന് സാധിക്കുകയും ചെയ്തു.
26 പന്തിൽ നിന്ന് പുറത്താകാതെ 80 റൺസാണ് യൂസഫ് നേടിയത്.മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിറിന്‍റെ ഒരോവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തിയ പത്താൻ തന്റെ പ്രൈം ടൈമിനെ ഓർമിപ്പിക്കുന്ന രീതിയാണ് ബാറ്റ് ചെയ്തത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഡര്‍ബന്‍ ടീം 10 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചു. 14 പന്തില്‍ 39 റണ്‍സടിച്ച ആന്ദ്രെ ഫ്ലെച്ചറാണ് ടോപ് സ്കോറര്‍. പാക് താരം ആസിഫ് അലി 12 പന്തില്‍ 32 റണ്‍സടിച്ചു.സ്‌കോർ 16 എന്ന നിലയിൽ മൂന്നാം ഓവറിൽ 11 റൺസിന് ഫോമിലായിരുന്ന ടിം സെയ്‌ഫെർട്ടിനെ നഷ്‌ടപ്പെടുത്തി.
അതിനു ശേഷം മിർസ താഹിർ ബെയ്ഗും ആന്ദ്രെ ഫ്ലെച്ചറും കൂട്ട്കെട്ടുണ്ടാക്കി.ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആറാം ഓവറിൽ 20 റൺസെടുത്ത ബെയ്ഗിനെ വിക്ടർ ന്യുച്ചി പുറത്താക്കി. കുറച്ച് സമയത്തിന് ശേഷം, ജോർജ്ജ് ലിൻഡെ 1 റൺസിന് പുറത്തായി.തുടർന്ന് 14 പന്തിൽ 39 റൺസ് എടുത്ത ഫ്ലെച്ചർ പുറത്തായി.ആസിഫ് അലിയുടെയും നിക്ക് വെൽച്ചിന്റെയും അവസാന ഓവറിലെ വെടിക്കെട്ട് ഖലന്ദർമാരുടെ സ്‌കോർ 100 റൺസിന് മുകളിലെത്തിച്ചു.10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് അവർ അടിച്ചു കൂട്ടിയത്.ടൂർണമെന്റിനിടെ ഒരു ഇന്നിംഗ്‌സിലെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു അത്.
#ICYMI we witnessed @iamyusufpathan mania at it's peak 🏔️#ZimAfroT10 #JBvDQ #CricketsFastestFormat #T10League #InTheWild pic.twitter.com/Jn1yXlGrr2
— ZimAfroT10 (@ZimAfroT10) July 28, 2023
മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഹഫീസും( 17), ടോം ബാന്‍റണും(4), വില്‍ സമീദും(16) തുടക്കത്തിലെ മടങ്ങിയതോടെ ജോഹ്നാസ്ബര്‍ഗ് സമ്മര്‍ദ്ദത്തിലായി. അഞ്ചു ഓവറിനു ശേഷം ജോബർഗ് 56/3 എന്ന നിലയിൽ ആയിരുന്നു.ഏഴോവറില്‍ 77 റൺസ് എന്ന നിലയിൽ ജോഹ്നാസ്ബര്‍ഗ് ടീം നിൽക്കുമ്പോഴാണ് എട്ടാം ഓവറിൽ മുഹമ്മദ് ആമിർ ബൗൾ ചെയ്യാനെത്തിയത്.മൂന്ന് സിക്സും ഒരു ഫോറും പറത്തി 25 റൺസ് അടിച്ചെടുത്ത യൂസഫ് ബഫല്ലോസിനെ 100 റൺസിന് മുകളിൽ എത്തിച്ചു.അവസാന രണ്ട് ഓവറിൽ ബഫല്ലോസിന് ജയിക്കാൻ 39 റൺസ് വേണം.
Far from over when @iamyusufpathan is in this form! 🚀#JBvDQ #T10League #ZimAfroT10 #CricketsFastestFormat pic.twitter.com/g6dVTBpqPt
— ZimAfroT10 (@ZimAfroT10) July 28, 2023
9-ാം ഓവറിൽ യൂസഫ് തന്റെ അമ്പത് തികച്ചു.ബ്രാഡ് ഇവാന്‍സ് എറിഞ്ഞ ഒമ്പതാം ഓവറിലും പത്താന്‍ 19 റണ്‍സടിച്ചു. ചതാര എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ജോഹ്നാസ്ബര്‍ഗിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിൽ രണ്ട് ഫോറും രണ്ട് സിക്‌സും അടിച്ച് കളി പത്താൻ വിജയിപ്പിച്ചു.തോറ്റെങ്കിലും ക്യുലാന്‍ഡേഴ്സ് രണ്ടാം ക്വാളിഫയറില്‍ ഹരാരെ ഹറിക്കേന്‍സിനെ തകര്‍ത്ത് ഫൈനലിൽ എത്തിയിട്ടുണ്ട്.
Game Changing Blows 🥊
— ZimAfroT10 (@ZimAfroT10) July 28, 2023
The Pepsi Magic Moment of the Match goes to Yusuf Pathan ✨#ZimAfroT10 #JBvDQ #CricketsFastestFormat #T10League #InTheWild pic.twitter.com/1FPYlRABeN
സ്കോറുകൾ: ഡർബൻ ഖലന്ദർസ് – 140/4 (ആന്ദ്രെ ഫ്ലെച്ചർ – 39, ആസിഫ് അലി – 32; നൂർ അഹമ്മദ് – 2/9, ബ്ലെസിംഗ് മുസാറബാനി – 1/13) .ജോബർഗ് ബഫല്ലോസ് -142/4 (യൂസഫ് പത്താൻ – 80, മുഹമ്മദ് ഹഫീസ് – 17; തയ്യബ് അബ്ബാസ് – 2/19, ഡാരിൻ ദുപാവില്ലൻ – 1/17)