❝ ഈ സീസണിൽ ഗോൾഡൻ ⚽👑 ബൂട്ട് യാത്ര
അവസാനിക്കാനിരിക്കെ ✍️🔥 ഗോൾ നില ഇപ്പോൾ ❞
യൂറോപ്പിലെ ബിഗ് ലീഗുകളെല്ലാം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫ്രഞ്ച് ലീഗിലും ലാ ലീഗയിലും ഇതുവരെയും കിരീടം ആര് നേടും എന്നത് പ്രവചിക്കാൻ ആവാത്ത സ്ഥിതിയാണ്. ജർമനിയിലും ഇറ്റലിയിലും യഥാക്രമം ബയേർ മ്യൂണിക്കും ഇന്റർ മിലാനും കിരീടം നേടിയപ്പോൾ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റി കിരീട ധാരണത്തിനായി ഒരു വിജയം മാത്രം അകലെയാണ്.അതേസമയം ഈ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ള താരങ്ങൾ ആരാണെന്ന് നോക്കാം.
1 . റോബർട്ട് ലെവാൻഡോവ്സ്കി (ബയേൺ മ്യൂണിച്ച്) – 39 ഗോളുകൾ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് റോബർട്ട് ലെവാൻഡോവ്സ്കി. ഈ സീസണിലും അദ്ദേഹം മികച്ച ഫോം തുടരുകയാണ്. ബുണ്ടസ്ലീഗിൽ ലീഗിൽ വെറും 27 മത്സരങ്ങളിൽ നിന്നാണ് പോളിഷ് സ്ട്രൈക്കർ 39 ഗോളുകൾ നേടിയത്.ബയേൺ മ്യൂണിച്ച് തുടർച്ചയായ ഒൻപതാം ലീഗ് കിരീടം നേടികൊടുക്കുന്നതിൽ താരം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഒരു ഗോളും കൂടി നേടിയാൽ ബുണ്ടസ്ലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബയേൺ ഇതിഹാസം ഗെർഡ് മുള്ളറിനെ മറികടക്കാനാവും.ഈ സീസണിലെ യൂറോപ്യൻ ഗോൾഡൻ ഷൂ പോളണ്ട് താരം തന്നെ സ്വന്തമാക്കുമെന്നതിലും സംശയമില്ല.
2 . ലയണൽ മെസ്സി (ബാഴ്സലോണ) – 29 ഗോളുകൾ
ഈ സീസണിന്റെ തുടക്കത്തിൽ മെസിയുടെ ഫോമിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം മറികടന്നു കൊണ്ടുള്ള തിരിച്ചുവരവാണ് അർജന്റീനിയൻ താരം നടത്തിയത്. 2021 ൽ അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത താരം ലീഗിൽ ഇതുവരെ 29 ഗോളുകൾ നേടിയിട്ടുണ്ട്.
3 . ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ്) – 27 ഗോളുകൾ
യുവന്റസിലെത്തിയതിനു ശേഷമുള്ള സീസണുകളിലെല്ലാം ടീമിന്റെ ടോപ് സ്കോററാണെങ്കിലും ഇറ്റാലിയൻ ലീഗിലെ ടോപ് സ്കോറർ സ്ഥാനം നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ലായിരുന്നു. എന്നാൽ ഈ സീസണിൽ അതും സ്വന്തം പേരിലാക്കി മൂന്നു ലീഗുകളിൽ ടോപ് സ്കോററായ താരമെന്ന റെക്കോർഡ് നേടാൻ റൊണാൾഡോക്ക് അവസരമുണ്ട്. റൊണാൾഡോ ഗോളുകൾ നേടുമ്പോളും കിരീടം ഇന്റർ മിലാണ് മുന്നിൽ അടിയറവു വെച്ചത് താരത്തിന് ക്ഷീണം തന്നെയാണ്.
- എർലിംഗ് ഹാലാൻഡ് (ബോറുസിയ ഡോർട്മണ്ട്) – 25 ഗോളുകൾ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച യുവ സ്ട്രൈക്കറായി മാറാൻ ഹാലണ്ടിനായി. ബുണ്ടസ് ലീഗയിൽ ബോറുസിയ ഡോർട്മണ്ട് സ്ട്രൈക്കർ ഇതുവരെ 25 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ താരം ഗോളടിച്ചു കൂട്ടുന്നുവെങ്കിലും ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന കാര്യം സംശയത്തിലാണ്.
- കൈലിയൻ എംബപ്പേ (പാരീസ് സെന്റ് ജെർമെയ്ൻ) – 25 ഗോളുകൾ
ഫ്രഞ്ച് ലീഗിലെ ടോപ് സ്കോററാണ് എംബാപ്പയെങ്കിലും പിഎസ്ജിക്ക് ഇത്തവണ ലീഗ് കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയുമില്ല. രണ്ടു മത്സരം മാത്രം ബാക്കി നിൽക്കെ ലില്ലെ ഒരു മത്സരം തോറ്റാൽ മാത്രമേ പിഎസ്ജി കിരീടം സ്വന്തമാക്കുകയുള്ളൂ. അതേസമയം 25 ഗോളുകൾ നേടാൻ 22 കാരനായി.