ലയണൽ മെസ്സി കൊൽക്കത്തയിലെത്തുമോ ? പ്രതീക്ഷയോടെ ആരാധകർ |Lionel Messi
അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്പോർട്സ് പ്രൊമോട്ടർ സതാദ്രു ദത്തയാണ്. ലയണൽ മെസ്സിയുടെ കൊൽക്കത്തയിലേക്കുള്ള വരവിനെക്കുറിച്ച് ഒരു വലിയ സൂചന നൽകിയിരിക്കുകയാണ് ദത്ത.
മെസ്സി 2011 ലാണ് സൗഹൃദ മത്സരം കളിക്കാൻ കൊൽക്കത്തയിൽ ആദ്യമായി എത്തിയത്. ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെസ്സിയെ കൊൽക്കത്തയിലേക്ക് കൊണ്ട് വരും എന്ന സൂചന ദത്ത നൽകിയിട്ടുണ്ട്.ഈ വാർത്ത ആരാധകരുടെ ഹൃദയങ്ങളിൽ ആവേശവും ആകാംക്ഷയും ഉണർത്തിയിട്ടുണ്ട്.ഡീഗോ മറഡോണ, പെലെ, കഫു, ദുംഗ എന്നിവരെ കൊൽക്കത്തയിലേക്ക് കൊണ്ട് വന്ന ദത്ത മെസ്സിയെയും കൊണ്ട് വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായകമായ എമിലിയാനോ മാർട്ടിനെസിനെ കൊൽക്കത്തയിലെത്തിക്കാനുള്ള വിജയകരമായ ശ്രമത്തിന്റെ ഫലമായാണ് സതാദ്രു ദത്ത ഫുട്ബോൾ ലോകത്ത് പ്രശസ്തിയും അംഗീകാരവും നേടിയത്.
Lionel Messi in action against Venezuela during a 2011 friendly in Kolkata. His corner also resulted in the only goal – a header from Nicolas Otamendi. 85,000 fans attended this match & Argentina featured several players who went on to win World Cup in 2022 #IndianFootball pic.twitter.com/GGzj2iB0Gs
— IndianFootball_History (@IndianfootballH) July 7, 2023
ലയണൽ മെസ്സിയെ ഒരു മത്സരം കളിക്കാൻ കൊൽക്കത്തയിലേക്ക് കൊണ്ടുവരുമെന്ന് ശ്രീഭൂമി സ്പോർട്ടിംഗ് ക്ലബ് സന്ദർശനത്തിനിടെ എമിലിയാനോ മാർട്ടിനെസ് പറയുകയും ചെയ്തു.സതാദ്രു ദത്ത ലയണൽ മെസ്സിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഊഹാപോഹങ്ങൽ ഉയരുകയും ചെയ്തു.2011ൽ വെനസ്വേലയ്ക്കെതിരായ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി കൊൽക്കത്ത സന്ദർശിച്ച അർജന്റീന ടീമിന്റെ ഭാഗമായിരുന്നു ലയണൽ മെസ്സി. ആ മത്സരത്തിൽ അർജന്റീനയെ നയിച്ചതും ലയണൽ മെസ്സിയായിരുന്നു. ഗോൾ നേടിയില്ലെങ്കിലും, തന്റെ വ്യക്തിഗത മിഴിവുകൊണ്ട് നിറഞ്ഞ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെ അദ്ദേഹം രസിപ്പിക്കുകയും നിക്കോളാസ് ഒട്ടാമെൻഡിയുടെ ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.
Argentina goalkeeper Emiliano Martinez was overwhelmed by the response he has got in Kolkata and promised to bring Lionel Messi along the next time he comes to the city! ❤️ pic.twitter.com/c8DfdR7Urr
— IFTWC – Indian Football (@IFTWC) July 6, 2023
3 തവണ ലോക ചാമ്പ്യൻമാരായ ആ മത്സരം 1-0 ന് വിജയിച്ചു.ലയണൽ മെസ്സിയുടെ കൊൽക്കത്തയിലേക്കുള്ള തിരിച്ചുവരവ് ഇപ്പോഴും ഊഹാപോഹമാണ്.മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് സ്പോർട്സ് പ്രൊമോട്ടർ സതാദ്രു ദത്ത നൽകിയ സൂചന ആരാധകരെ ആവേശത്തിലാഴ്ത്തി. അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിൽ പ്രശസ്തനാണ് സതാദ്രു ദത്ത. കിംവദന്തികൾ ശരിയാണെങ്കിൽ, കൊൽക്കത്തയ്ക്ക് മെസ്സിയുടെ മാന്ത്രികതയ്ക്ക് ഒരിക്കൽ കൂടി സാക്ഷ്യം വഹിക്കാനാകും.
On this day in 2021, Lionel Messi scored this free kick for Argentina in a 3-0 win vs. Ecuador at the Copa America!pic.twitter.com/nCX574kbmY
— Roy Nemer (@RoyNemer) July 3, 2023