2024 യൂറോ കപ്പിൽ കളിക്കാനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
അന്താരാഷ്ട്ര തലത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്നത് തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ 2024 വരെ പോർചുഗലിനൊപ്പം തുടരുമെന്നും റൊണാൾഡോ പറഞ്ഞു. 38 കാരനായ റൊണാൾഡോ ഇതിനകം തന്നെ തന്റെ രാജ്യത്തിനായി 200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകൾ നേടിയിട്ടുണ്ട്.
2022 ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്ന റൊണാൾഡോ പല മത്സരങ്ങളിലും ബെഞ്ചിലായിരുന്നു സ്ഥാനം പിടിച്ചത്. ആ സമയത്ത് താരത്തിന്റെ വിരമിക്കലിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നു വരികയും ചെയ്തു. എന്നാൽ പുതിയ പോർച്ചുഗൽ മാനേജർ റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ റൊണാൾഡോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച റൊണാൾഡോ സ്വയം തെളിയിക്കാനും വീണ്ടുമൊരു കിരീടം നേടാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ദേശീയ ടീമിനായി ഗോളുകൾ, അസിസ്റ്റുകൾ, ശക്തമായ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടെ തനിക്ക് ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് റൊണാൾഡോ കരുതുന്നുണ്ട്.“എനിക്ക് എപ്പോഴും തെളിയിക്കാൻ എന്തെങ്കിലും ഉണ്ട്, നമുക്ക് തെളിയിക്കാൻ ഒന്നുമില്ലെങ്കിൽ അത് നമ്മൾ ആജീവനാന്തം മരിച്ചു എന്നതിന്റെ അടയാളമാണ്. എല്ലാ വർഷവും എനിക്ക് എപ്പോഴും എന്തെങ്കിലും തെളിയിക്കാനുണ്ട്. ഒരു മാതൃക കാണിക്കാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് 38 ആം വയസ്സിൽ വലിയ കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു.21 വർഷത്തെ കരിയറിൽ ഞാൻ ചെയ്തത് അതേ രീതിയിൽ ആസ്വദിക്കുന്നത് തുടരും.ഫുട്ബോൾ ആസ്വദിക്കുന്നത് തുടരുകയാണ്, അതാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്” റൊണാൾഡോ പറഞ്ഞു.
38 years old?
— TCR. (@TeamCRonaldo) July 18, 2023
🗣 CRISTIANO RONALDO 🇵🇹:
“I always have to prove, when we have nothing to prove it is a sign that we are dead for life. Prove that I can set the example of longevity, at 38 and half years old I think I’m still going to do very interesting things.” pic.twitter.com/0OIdEv12cg
200-cap Cristiano #Ronaldo confirms plan to play at Euro 2024 as Portugal & Al-Nassr star insists he still has 'something to prove' #CR7 #Euro2024 https://t.co/J720oXKv1c pic.twitter.com/jEvKnKHCeJ
— Chris Burton (@Burtytweets) July 18, 2023
2003-ൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറിയിരുന്നു .സൗദി അറേബ്യയിൽ അൽ-നാസറിനൊപ്പം കളിക്കുന്ന റൊണാൾഡോ ഭാവിയിൽ ദേശീയ ടീമിലേക്ക് കോൾ-അപ്പുകൾ നേടുന്നതിന് തന്റെ ഫോമും ഫിറ്റ്നസും നിലനിർത്താൻ കഠിന പരിശ്രമമാണ് നടത്തുന്നത്.നാല് യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ നിന്നും 12 പോയിന്റ് നേട്ടത്തോടെ അവർ ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ. ജർമ്മനിയിൽ നടക്കുന്ന യൂറോ കപ്പിന് യോഗ്യത നേടും എന്ന പ്രതീക്ഷയിലാണ് പോർച്ചുഗൽ .
Today is the day Cristiano Ronaldo replaced Santos as Portugal manager.
— CristianoXtra (@CristianoXtra_) July 10, 2023
pic.twitter.com/puCxjJ2Q2x
On this day 7 years ago, Eder won Euro 2016 for Portugal against France, handing Cristiano Ronaldo his first major trophy on the international stage 🏆🇵🇹
— SPORTbible (@sportbible) July 10, 2023
pic.twitter.com/Zqge5oziys