പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി
പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി.ടോക്കിയോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് സിറ്റി നേടിയത്.ആദ്യ പകുതിയുടെ 21 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു.
ജെയിംസ് മക്കാറ്റിയാണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ബയേൺ ഗോളിനടുത്തെത്തിയെങ്കിലും സമനില കണ്ടെത്താൻ സാധിച്ചില്ല. സാനെയുടെ ഫ്രീകിക്ക് പോസ്റ്റിൽ അടിച് പോവുകയും ചെയ്തു. രണ്ടാം പകുതിയിൽ ബയേൺ കൂടുതൽ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോൾ നേടാൻ 81 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
മാത്തിസ് ടെൽ ആണ് ബുണ്ടസ്ലിഗ ചാമ്പ്യൻമാർക്ക് വേണ്ടി ഗോൾ നേടിയത്. മത്സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച നിമിഷത്തിൽ അയ്മെറിക് ലാപോർട്ടിലൂടെ സിറ്റി വിജയ ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റി ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടക്കുന്ന അടുത്ത മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും .
MATHYS TEL 🇫🇷(2005) SCORED AGAINST MANCHESTER CITY!!!!
— Football Report (@FootballReprt) July 26, 2023
📽️ @MunichCompspic.twitter.com/IW1B4MyK90
Full-time here in Japan! Victory against Bayern! 🙌
— Manchester City (@ManCity) July 26, 2023
⚪️ 1-2 ⚡️ | #ManCity pic.twitter.com/Lmgwq4wAXt
Goallll McAtee put Manchester city ahead of Bayern Munich
— FansArena (@FansArena4) July 26, 2023
1-0pic.twitter.com/WBVUchXNW7