T 20 ക്രിക്കറ്റിലെ നാലാം നമ്പർ സഞ്ജു സാംസൺ മറക്കുന്നതാണ് നല്ലത് , കിട്ടിയ അവസരങ്ങൾ മുതലാക്കി തിലക് വർമ്മ
വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ടി :20യിൽ വമ്പൻ ജയം സ്വന്തമാക്കി ടീം ഇന്ത്യ. നിർണായക മാച്ചിൽ ആദ്യം ബൗൾ കൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും തിളങ്ങിയാണ് ഇന്ത്യൻ ടീം ജയം നേടിയത്. ഇതോടെ പരമ്പര 2-1ലേക്ക് എത്തിക്കാൻ ഇന്ത്യക്കായി.
അതേസമയം ഇന്നലെ ജയത്തിനൊപ്പം ഏറെ കയ്യടികൾ നേടിയത് മറ്റാരും അല്ല. യുവ ബാറ്റ്സ്മാൻ തിലക് വർമ്മ തന്നെ.20 വയസ്സുക്കാരൻ ഒരിക്കൽ കൂടി തന്റെ കഴിവ് എന്തെന്ന് തെളിയിക്കുന്ന ഇന്നിങ്സ് ഇന്നലെ കാഴ്ചവെച്ചു. തന്റെ മൂന്നാമത്തെ മാത്രം അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരം തന്റെ രണ്ടാം ഫിഫ്റ്റിക്ക് അരികിൽ വരെ എത്തി. ഒരു റൺസ് അകലെ താരം ഫിഫ്റ്റി നഷ്ടമായി എങ്കിലും മറ്റൊരു 49 റൺസ് ഇന്നിംഗ്സ് താരം റേഞ്ച് ക്രിക്കറ്റ് ലോകത്തു തന്നെ ഉയർത്തി കഴിഞ്ഞു.
മത്സരത്തിൽ 44 പന്തുകൾ നേരിട്ട സൂര്യ 83 റൺസ് നേടി. 10 ബൗണ്ടറികളും 4 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. തിലക് വർമ 37 പന്തുകളിൽ 49 റൺസുമായി പുറത്താകാതെ നിന്നു.കൂടാതെ താരം അനേകം നേട്ടവും നേടി. ഒന്നാം ടി :20യിൽ 39 റൺസ് നേടിയ തിലക് വർമ്മ രണ്ടാം മാച്ചിൽ അർഥ സെഞ്ച്വറി നേടിയിരുന്നു. നിലവിൽ ഈ ടി :20 പരമ്പരയിലെ ടോപ് റൺസ് സ്കോറർ തിലക് വർമ്മ തന്നെ. ടി :20 ക്രിക്കറ്റിൽ നാലാം നമ്പറിൽ വിശ്വസ്ഥ താരമായി ഈ മുംബൈ ഇന്ത്യൻസ് താരം മാറി കഴിഞ്ഞു.
ഐപിഎൽ 2023 ലെ അദ്ദേഹത്തിന്റെ പ്രകടനം കഴിവിന്റെ സാക്ഷ്യപത്രമായിരുന്നു. ഐപിഎൽ 2023ൽ മുംബൈ ഇന്ത്യൻസിന്റെ നിർണായക കളിക്കാരനായി തിലക് വർമ്മ ഉയർന്നു. മികച്ച ബാറ്റിംഗ് സാങ്കേതികതയ്ക്ക് പേരുകേട്ട വർമ്മ ഇന്നിംഗ്സ് നങ്കൂരമിടുന്നതിലും ആവശ്യമുള്ളപ്പോൾ റൺ റേറ്റ് ഉയർത്തുന്നതിലും സമർത്ഥനായിരുന്നു. സീസണിൽ ഉടനീളം അദ്ദേഹം തന്റെ പ്രകടനവുമായി സ്ഥിരത പുലർത്തുകയും ടീമിന്റെ വിജയത്തിൽ വിപുലമായ സംഭാവന നൽകുകയും ചെയ്തു.പരമ്പരയിലുടനീളം വർമ്മ സ്ഥിരതയോടെ സ്കോർ ചെയ്തു, പലപ്പോഴും നിർണായകമായ ഉയർന്ന സമ്മർദമുള്ള ഗെയിമുകളിൽ ടോപ്പ് സ്കോററായി. മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് നിരയ്ക്ക് അദ്ദേഹം നട്ടെല്ലാമായി മാറുകയും ചെയ്തു.