അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ കൊൽക്കത്തയിലേക്ക് |Angel Di Maria
ഫുട്ബോൾ രാജാവ് ഡീഗോ മറഡോണ മുതൽ നിരവധി ഇതിഹാസ താരങ്ങൾ കൊൽക്കത്തയിലെത്തിയിട്ടുണ്ട്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും കൊൽക്കത്ത സന്ദർശിച്ചിരുന്നു. ഖത്തർ ലോകകപ്പ് ഗോൾഡൻ ഗ്ലൗസ് ജേതാവായ എമിലിയാനോ മാർട്ടിനെസ് അടുത്തിടെ ഈ നഗരത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ കൊൽക്കത്തയിലേക്ക് എത്തുകയാണ്.ഖത്തർവേൾഡ് കപ്പ് അർജന്റീനക്ക് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് എയ്ഞ്ചൽ ഡി മരിയ.അർജന്റീനയുടെ ഫുട്ബോൾ സ്ക്വാഡ് 2011 ൽ കൊൽക്കത്ത സന്ദർശിച്ചിരുന്നു.തിങ്ങിനിറഞ്ഞ യൂത്ത് ഇന്ത്യ സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരെ സൗഹൃദ മത്സരം കളിച്ചു. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ലിയോ മെസ്സി അർജന്റീനയുടെ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.
അലെജാൻഡ്രോ സാബർ പരിശീലിപ്പിച്ച ആ ടീമിലെ അംഗമായിരുന്നു എയ്ഞ്ചൽ ഡി മരിയ.എല്ലാം ശരിയാണെങ്കിൽ ഒക്ടോബർ അവധിക്കാലത്ത് ഡി മരിയയെ കൊൽക്കത്തയിൽ കാണാം.ഡി മരിയ തന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കം മുതൽ മെസ്സിക്കൊപ്പമുണ്ട്. ജൂനിയർ ലോകകപ്പ്, ഒളിമ്പിക് ഗോൾഡ് മെഡൽ, കോപ്പ അമേരിക്ക, ഫൈനൽസിമ, എല്ലാറ്റിനുമുപരിയായി ലോകകപ്പും അവർ ഒരുമിച്ച് നേടി.മെസ്സിയുടെ വിജയവും പരാജയവും അദ്ദേഹം വളരെ അടുത്ത് കണ്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ മെസ്സിയുടെ കാര്യങ്ങൾ അറിയാൻ ഫുട്ബോൾ പ്രേമികൾ ആകാംക്ഷയിലാണ്.എമിലിയാനോ മാർട്ടിനെസിനെ കൊൽക്കത്തയിലേക്ക് എത്തിച്ച സതാദ്രു ദത്ത തന്നെയാണ് ഡി മരിയയുടെ നഗര സന്ദർശനത്തിന് പിന്നിലെ ചാലകശക്തിയും.ഡി മരിയ എത്തിച്ചേരുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എയ്ഞ്ചൽ ഡി മരിയ ഒക്ടോബർ 21 നും 26 നും ഇടയിൽ കൊൽക്കത്ത സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.