എസ്റ്റാഡിയോ ഡി ലാ സെറാമികയിൽ ഇന്നലെ വിയ്യ റയലിനെതീരെ ഗവിയുടെ ഗോളിനായി അസിസ്റ്റ് നൽകുമ്പോൾ ബാഴ്സലോണ താരം ലാമിൻ യമലിന് ഇന്ന് 16 വയസ്സും 45 ദിവസവും മാത്രമായിരുന്നു പ്രായം.സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ അസിസ്റ്റ് നൽകുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അത് അദ്ദേഹത്തെ മാറ്റി.
2019 സെപ്റ്റംബറിൽ 16 വയസ്സും 318 ദിവസവും പ്രായമുള്ളപ്പോൾ വലൻസിയയ്ക്കെതിരായ അസിസ്റ്റിലൂടെ മുൻ റെക്കോർഡ് സ്ഥാപിച്ച തന്റെ സഹതാരം അൻസു ഫാത്തിയെ യമൽ മറികടന്നത്.തന്റെ അസിസ്റ്റ് മാറ്റിനിർത്തിയാൽ ബാർസയുടെ കുപ്പായത്തിൽ ലാമിൻ മറ്റൊരു മികച്ച പ്രകടനം നടത്തി.16 വയസുകാരൻ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു 76 മിനുട്ടിൽ താരത്തിന് പകരം അൻസു ഫാത്തിയെ ഇറക്കി.
ഗെയിമിനിടെ രണ്ട് തവണയമലിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ടീമുകളും മൂന്നു ഗോൾ വീതം നേടി മത്സരം സമനിലയിലേക്ക് പോവുമ്പോൾ യമൽ വലതു വിങ്ങിൽ നിന്നും മുന്നേറി തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ റീബൗണ്ടിൽ റോബർട്ട് ലെവൻഡോവ്സ്കി ഗോളാക്കി മാറ്റി ബാഴ്സയുടെ വിജയമുറപ്പിച്ചു.മാച്ച്ഡേ 1 ൽ ഗെറ്റാഫെയ്ക്കെതിരെയും കാഡിസി നെതിരെയും 16 പ്രകടനം നടത്തിയിരുന്നു.” യമലിനോടുള്ള എന്റെ പ്രതീക്ഷകൾ വളരെ ഉയർന്നതാണ്,” മത്സര ശേഷം സാവി മാധ്യമങ്ങളോട് പറഞ്ഞു.
“അദ്ദേഹം ഒരു സ്റ്റാർട്ടർ ആയത് കോച്ചിന്റെ ഇഷ്ടം കൊണ്ടല്ല. അവന്റെ തീരുമാനമെടുക്കൽ മിക്കവാറും എല്ലായ്പ്പോഴും ശരിയാണ്. അവൻ ബുദ്ധിമാനാണ്. അവൻ അസാധാരണമാണ്.അദ്ദേഹം സ്പാനിഷ് ദേശീയ ടീമിനൊപ്പം കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം എന്നോട് ഒന്നും പറഞ്ഞിട്ടില്ല. വർഷങ്ങളോളം അവൻ ബാഴ്സലോണയിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: സാവി പറഞ്ഞു.