ഇരട്ട ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
സൗദി പ്രൊ ലീഗ് അൽ നാസറിനായി മിന്നുന്ന ഫോം തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ . ഇന്നലെ നടന്ന മത്സരത്തിൽ അൽ ഷബാബിനെ അൽ നാസർ ഗോളുകൾക്ക് തകർത്തപ്പോൾ 38 കാരൻ ഇരട്ട ഗോളുകൾ നേടി.
സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും തോൽവി വഴങ്ങിയ അൽ നാസറിനെ ക്രിസ്റ്യാനോയുടെ ഗോളുകളാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിക്കൊടുത്തത്. കഴിഞ്ഞ മത്സരത്തിൽ അൽ ഫത്തേയ്ക്കെതിരെ ഹോം ഗ്രൗണ്ടിൽ റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു. അവസാന രണ്ടു മത്സരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ അഞ്ചു ഗോളുകളാണ് നേടിയത്.ഇപ്പോൾ സൗദി പ്രോ ലീഗിലെ മുൻനിര സ്കോററാണ് റൊണാൾഡോ.10-ാം മിനിറ്റിൽ ബോക്സിനുള്ളിൽ കൈകൊണ്ട് പന്ത് തട്ടിയതിനാൽ അൽ നാസറിന്റെ ആദ്യ പെനാൽറ്റി ലഭിച്ചു. ഒരു പിഴവും കൂടാതെ ക്രിസ്റ്റ്യാനോ അത് ഗോളാക്കി മാറ്റി.
35-ാം മിനിറ്റിൽ ബോക്സിനുള്ളിൽ റൊണാൾഡോയെ നേരിട്ട് ഫൗൾ ചെയ്തതിന്റെ ഫലമായിരുന്നു അൽ നാസറിന് ലഭിച്ച രണ്ടാമത്തെ പെനാൽറ്റി. കിക്കെടുത്ത റൊണാൾഡോ അൽ-ഷബാബ് ഗോൾകീപ്പർ കിം സിയുങ്-ഗ്യുവിന് ഒരു അവസരവും നൽകാതെ വലയിലാക്കി.റൊണാൾഡോയ്ക്ക് ഹാട്രിക് നേടാമായിരുന്നു, പക്ഷേ 17-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് പന്തിനായി പോരാടുന്നതിനിടെ ഡിഫൻഡറെ തള്ളിയതിന് ഹെഡ്ഡഡ് ഗോൾ അനുവദിച്ചില്ല. 40 ആം മിനുട്ടിൽ റൊണാൾഡോ ഒരുക്കിയ അവസ്ടരത്തിൽ നിന്നും സാദിയോ മാനെ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി.
63 ആം മിനുട്ടിൽ അൽ നാസറിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു , ഹാട്രിക്ക് നേടാനുള്ള അവസരമുണ്ടായിട്ടും റൊണാൾഡോ സഹ താരത്തിന് പെനാൽറ്റി വിട്ടുകൊടുത്തു. എന്ന കിക്കെടുത്ത ഗരീബിന് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.80-ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളെന്നറച്ച ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ റീബൗണ്ടിൽ സുൽത്താൻ അൽ-ഗന്നം അൽ നാസറിന്റെ അവസാന ഗോൾ നേടി.സൗദി പ്രോ ലീഗിൽ ആറാം സ്ഥാനത്താണ് അൽ നാസർ ഇപ്പോൾ. അൽ നാസറിന്റെ അടുത്ത മത്സരം ശനിയാഴ്ച അൽ-ഹസെമിനെതിരെയാണ്.