2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ തകർപ്പൻ ജയമാണ് ബ്രസീൽ നേടിയത് . ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്‍, റോഡ്രിഗോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്. റഫിഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ബൊളീവിയക്ക് വേണ്ടി വിക്റ്റര്‍ അബ്രഗോ ഒരു ഗോള്‍ നേടി.
രണ്ടു ഗോൾ നേടുന്നതിന് പുറമെ ഒരു അസിസ്റ്റും നെയ്മർ സ്വന്തമാ പേരിൽ്ക്കുറിച്ചു .പരിക്കിൽ നിന്നും മുക്തനായതിനു ശേഷം ബ്രായിൽ ടീമിലേക്ക് മടങ്ങിയെത്തിയ നെയ്മർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.ബൊളീവിയക്കെതിരെ നേടിയ നേടിയ ഗോളുകളേക്കാൾ നേടാത്ത ഒരു ഗോൾനേക്കുറിച്ചാണ് ആരാധകർ കൂടുതൽ സംസാരിക്കുന്നത്. ,മത്സരത്തിന്റെ 39 ആം മിനുട്ടിൽ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും പന്ത് സ്വീകരിച്ച് എതിർ പോസ്റ്റിലേക്ക് ഓടിയ നെയ്മർ അഞ്ചു എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത് പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തെങ്കിലും ഗോൾകീപ്പർ വിലങ്ങു തടിയായി നിന്നു.
ഇത് ഗോളമായി മാറിയിരുന്നെങ്കിൽ ഈ വർഷത്തെ പുസ്കസ് അവാർഡിന് ഈ ഗോൾ നോമിനേറ്റ് ചെയ്യപ്പെട്ടേനെയെന്നാണ് ആരാധകർ പ്രതികരിച്ചത്.രണ്ടാം പകുതിയിൽ ബോക്സിന് പുറത്തു നിന്നും നെയ്മർ എടുത്ത ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി പുറത്ത് പോവുകയും ചെയ്തു.മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ നെയ്മറുടെ ആദ്യത്തെ ഗോൾ വരുന്നത് അറുപത്തിയൊന്നാം മിനുട്ടിലാണ്. ഇഞ്ചുറി ടൈമിലാണ് ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ പിറക്കുന്നത്. റാഫിന്യയുടെ അസിസ്റ്റിൽ നെയ്മറാണ് തന്റെ രണ്ടാമത്തെയും ടീമിന്റെ അഞ്ചാമത്തേയും ഗോൾ നേടിയത്.
Mercy Neymar! Puskas almost scores a goalpic.twitter.com/cMgE15gidb
— VAR Tático (@vartatico) September 9, 2023
i need therapy after this ( + that long shot crossbar miss )
— karim mashi benzema (@saintkrimo) September 9, 2023
why always neymar ? pic.twitter.com/F76mCZeqns
മത്സരത്തിന്റെ ആദ്യ പകുതിയിൽ നെയ്മർ ഒരു പെനാൽറ്റി നഷ്ടമെടുത്തുകയും ചെയ്തു.മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ നെയ്മർ പെലെയെ മറികടന്നു അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയി മാറിയിരിക്കുകയാണ്.125 മത്സരങ്ങൾ ബ്രസീലിയൻ ജഴ്സിയിൽ കളിച്ച താരം 79 ഗോളുകളും 56 അസിസ്റ്റുകളുമാണ് ടീമിനുവേണ്ടി നേടിയത്.
Neymar’s long range effort hits the crossbar 🎯 pic.twitter.com/4eUheyWslf
— OuiSports (@OuiSports) September 9, 2023