കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിന്റെ പ്രധാന കാരണം പറഞ്ഞ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ |Kerala Blasters |Adrian Luna
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പത്താം എഡിഷനിലെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബംഗളുരുവിലെ നേരിടും. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം അരങ്ങേറുന്നത്.കഴിഞ്ഞ സീസണില്വിവാദ മത്സരത്തിൽ സങ്കടത്താലും അപമാനത്താലും മടങ്ങേണ്ടിവന്നതിന് മറുപടി നൽകുക എന്ന ലക്ഷ്യം വെച്ചാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ ഇന്നിറങ്ങുന്നത്.
കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഉറുഗ്വേൻ പ്ലെ മേക്കർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2021 -22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ലൂണയുടെ പങ്ക് വളരെ വലുതായിരുന്നു.മുൻ സീസണുകളിലെപ്പോലെ ഇക്കുറിയും ലൂണയെ ചുറ്റിപ്പറ്റിയാവും കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ. കഴിഞ്ഞ രണ്ടു സീസണുകളിലും ലൂണയുടെ മുൻനിർത്തിയാണ് ഇവാൻ തന്ത്രങ്ങൾ ഒരുക്കിയത്.പുതിയ സീസണിന് മുന്നോടിയായി തന്റെ ഭാവി പദ്ധതികളെപ്പറ്റി തുറന്നു പറയുകയാണ് ബ്ലാസ്റ്റേഴ്സ് നായകൻ.
“ഇല്ല എന്റെ കരിയർ അവസാനിക്കുന്നത് വരെ ഞാൻ ഇവിടെ തന്നെ തുടരും; ഇവിടെ എനിക്ക് എല്ലാം ഉണ്ട് – എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം, നല്ല പണം സമ്പാദിക്കാം, നല്ല ആരാധകരും ക്ലബ്ബും എന്നെ നന്നായി പരിപാലിക്കുന്നു, അതിനാൽ ഞാൻ അവരോട് നന്ദിയുള്ളവരായിരിക്കണം” ഇന്ത്യയിൽ ദീർഘകാലം തങ്ങുമോ അതോ നാട്ടിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് അഡ്രിയാൻ ലൂണ മറുപടി പറഞ്ഞു.
#AdrianLuna opened the scoring of #ISL 2022-23 with this special goal 🫶
— Indian Super League (@IndSuperLeague) September 20, 2023
Can he repeat the same magic tomorrow in #KBFCBFC live only on @Jiocinema and @Sports18!?📺#ISL10 #LetsFootball #KeralaBlasters #BengaluruFC | @KeralaBlasters pic.twitter.com/UHYB6XMY1C
“ഞാൻ ഇവിടെ സത്യസന്ധത പുലർത്തണം.. ഒരു പ്രധാന കാരണം ഇവിടെ 3 മാസത്തെ അവധിയാണ്, ഈ കാലയളവിൽ എനിക്ക് എന്റെ കുട്ടികളോടും കുടുംബത്തോടും കൂടുതൽ സമയം ചിലവഴിക്കാൻ കഴിയും” അദ്ദേഹം കൂട്ടിച്ചേർത്തു.”ഞങ്ങൾ ഗെയിം ബൈ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, തീർച്ചയായും ഞങ്ങൾക്ക് യോഗ്യത നേടണം (പ്ലേ ഓഫുകൾക്ക്), കിരീടങ്ങൾ നേടണം” ലൂണ പറഞ്ഞു.
Adrian Luna on whether he'll stay in India for long or return home? 🗣️ : "No, I will stay here until I finish my career; Here I've everything – I can spend time with family, earning good money, good fans and club taking good care of me, so I have to be grateful with them." [via… pic.twitter.com/a1ZXJBrXYr
— 90ndstoppage (@90ndstoppage) September 20, 2023
“തീർച്ചയായും ഞങ്ങൾക്ക് പ്രധാനപ്പെട്ട 2-3 കളിക്കാരെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, പക്ഷേ ഫുട്ബോളിൽ നിങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്, അവർ പോകാൻ ആഗ്രഹിക്കുന്നതെന്തും മറ്റ് ക്ലബ്ബുകളിലേക്ക് പോയി – അവർക്ക് പോകാനുള്ള അവകാശമുണ്ട്. ഞങ്ങൾക്ക് ഇപ്പോൾ ചെറുപ്പക്കാരുള്ള നല്ല സ്ക്വാഡ് ഉണ്ട് “സഹലിന്റെയും ഗില്ലിന്റെയും മറ്റ് കളിക്കാരുടെയും വിടവാങ്ങലിനെക്കുറിച്ച് അഡ്രിയാൻ ലൂണ പറഞ്ഞു.
Adrian Luna on his motivation to come to India? 🗣️ : "I have to be honest here.. one of the main reason was that here you have 3 months Holidays, this period I can spend more time with my kids and family. And of course when I see how KBFC play with such a huge fan base." [via… pic.twitter.com/r18ksSARv1
— 90ndstoppage (@90ndstoppage) September 20, 2023