2023 ലോകകപ്പ് ഇന്ത്യ നേടിയാൽ സച്ചിൻ ടെണ്ടുൽക്കറെ പോലെ വിരാട് കോഹ്ലിയെ തോളിലേറ്റി നടക്കുന്നത് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്കോറർ എന്ന നേട്ടം ഇന്ത്യൻ താരം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ ഓപ്പണർ പറഞ്ഞു.
വിരാട് കോഹ്ലിയും മറ്റ് കളിക്കാരും 2011ൽ ലോകകപ്പ് നേടിയതിന് ശേഷം സച്ചിൻ ടെണ്ടുൽക്കറെ ചുമലിലേറ്റി ഗ്രൗണ്ടിന് ചുറ്റും നടന്നിരുന്നു.“2019 ലോകകപ്പിൽ കോഹ്ലി ഒരു സെഞ്ച്വറി പോലും നേടിയില്ല, ഈ വർഷം അദ്ദേഹം നിരവധി സെഞ്ചുറികൾ നേടുകയും ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് സ്കോറർ ആകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിന്നെ, അവനെ തോളിൽ കയറ്റി ഗ്രൗണ്ട് ചുറ്റിക്കറങ്ങണമെന്നാണ് എന്റെ ആഗ്രഹം,” സെവാഗ് Cricbuzz-ൽ പറഞ്ഞു.
മുൻ പതിപ്പിൽ കോഹ്ലി ഒരു സെഞ്ച്വറി കൂടാതെ ടൂർണമെന്റ് അവസാനിപ്പിച്ചുവെങ്കിലും 55.37 ശരാശരിയിൽ 443 റൺസ് നേടി, അതിൽ അഞ്ച് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെയും സെവാഗ് അഭിനന്ദിക്കുകയും,വിരാട്ടും രോഹിതും ലോകകപ്പ് നേടാൻ അർഹരാണെന്ന് പറഞ്ഞു.”കോഹ്ലിയും രോഹിതും ലോകകപ്പ് നേടാൻ അർഹരാണ്. രോഹിത് ശർമ്മ 2011 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് വളരെ അടുത്തായിരുന്നു, പക്ഷേ അത് നഷ്ടമായി. പിന്നീട് അദ്ദേഹം ഏകദിനത്തിലെ ഏറ്റവും മികച്ച താരമായി.ഒരു ലോകകപ്പ് ട്രോഫി നേടാൻ അദ്ദേഹം അർഹനാണ്, കാരണം അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്, ”സെവാഗ് കൂട്ടിച്ചേർത്തു.
Virender Sehwag wants Virat Kohli to be the highest run scorer!#India #CWC #VirenderSehwag #ViratKohli #Cricket pic.twitter.com/DV0rpJckNU
— ScoresNow (@scoresnow_in) October 2, 2023
Virender Sehwag said, "I hope Virat Kohli smashes many centuries and becomes the leading run scorer of this World Cup. Hopefully team India will lift him after the World Cup win just like he lifted Sachin in 2011". (Cricbuzz). pic.twitter.com/CTd4vDEavZ
— Mufaddal Vohra (@mufaddal_vohra) October 1, 2023
2011ൽ സ്വന്തം തട്ടകത്തിൽ ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു വിരാട് കോഹ്ലി. എന്നിരുന്നാലും അതേ പതിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രോഹിത് ശർമയ്ക്ക് നഷ്ടമായി.ഒക്ടോബർ 8 ഞായറാഴ്ച ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 2023 ലോകകപ്പ് കാമ്പെയ്ൻ ആരംഭിക്കും.
Virender Sehwag said, "Rohit Sharma deserves an ICC Cricket World Cup. I want him to win this one". (Cricbuzz). pic.twitter.com/BW5IspaHvK
— Mufaddal Vohra (@mufaddal_vohra) October 1, 2023