ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയുണ്ടാകുമോ ? |Lionel Messi

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീം ലിസ്റ്റ് ഈ ആഴ്ച പ്രഖ്യാപിക്കും. അർജന്റീനയുടെ ആദ്യ മത്സരം ഒക്ടോബർ 12-ന് പരാഗ്വേയ്‌ക്കെതിരെ നടക്കും. ഒക്ടോബർ 17ന് പെറുവിനെതിരെയാണ് ടീം രണ്ടാം മത്സരം കളിക്കുക.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫിറ്റ്‌നസ് ആശങ്കാജനകമായി തുടരുകയാണ്.ഇന്റർ മിയാമിയും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള അവസാന മത്സരവും പരിക്ക് മൂലം മെസ്സിക്ക് നഷ്ടമായിരുന്നു. ചിക്കാഗോ ഫയറിനെതിരെയുള്ള അടുത്ത മത്സരത്തിലും മെസ്സിയുടെ സേവനം ഇന്റർ മയാമിക്ക് ലഭ്യമാവില്ല. മെസ്സിക്ക് എന്ന് കളിക്കളത്തിലേക്ക് മടങ്ങി വരും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി മെസ്സിയെ ടീമി;എടുക്കുമോ എന്ന് കണ്ടറിഞ്ഞു കാണണം.

ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിനായിരുന്നു അര്ജന്റീന വിജയം നേടിയത്.ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.

ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കണം വിടുകയും ചെയ്തു.മെസ്സിക്ക് ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി വിശ്രമം അനുവദിച്ചിരുന്നു.സഹ പരിശീലകനായി രജിസ്റ്റർ ചെയ്താണ് അര്ജന്റീന ക്യാപ്റ്റൻ കൂടിയായ മെസ്സി ടീമിനൊപ്പം ഇരുന്നത്.

Rate this post