സിക്സടിച്ച് സെഞ്ച്വറി തികച്ച് രാഹുൽ , ആദ്യ ഇന്നിങ്സിൽ ഇന്ത്യ 245 റൺസിന് പുറത്ത് |KL Rahul |SA vs IND
സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സെഞ്ചുറിയുമായി സ്റ്റാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. 208 / 8 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടർന്ന ഇന്ത്യക്ക് സ്കോർ 238 ൽ നിൽക്കെ 5 റൺസ് നേടിയ സിറാജിനെ നഷ്ടപ്പെട്ടു.പിന്നാലെ പേസ് ബൗളർ ജെറാൾഡ് കോറ്റ്സിയെ സിക്സറിച്ചാണ് രാഹുൽ സ്റ്റ് ക്രിക്കറ്റിലെ തന്റെ എട്ടാമത്തെ സെഞ്ച്വറി നേടിയത്.
137 പന്തിൽ നിന്നും 14 ഫോറും 4 സിക്സുമടക്കം 101 റൺസ് നേടിയ രാഹുൽ പത്താമനായി പുറത്തായി. ഇന്ത്യൻ സ്കോർ 245 ലെത്തിക്കാൻ രാഹുലിന് സാധിച്ചു.പ്രസീദ് കൃഷ്ണ റൺസ് ഒന്നും എടുക്കാതെ പുറത്താവാതെ നിന്നു. സൗത്ത് ആഫ്രിക്കയിൽ ഒന്നിലധികം ടെസ്റ്റ് സെഞ്ചുറികൾ നേടിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് രാഹുൽ.ഇന്ത്യ 92/4 എന്ന നിലയിൽ ഒതുങ്ങിയിരിക്കെയാണ് രാഹുൽ എത്തിയത്. ഇന്ത്യ 100-ൽ എത്തിയതോടെ മറുവശത്ത് വിരാട് കോഹ്ലിയെ പെട്ടെന്ന് നഷ്ടമായി.ആർ അശ്വിനും ശാർദുൽ ഠാക്കൂറുമൊത്ത് രാഹുൽ നിർണായക കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ 160 കടത്തി.
What a gutsy innings by KL Rahul.
— Cricketopia (@CricketopiaCom) December 26, 2023
Stepped up when the chips were down.pic.twitter.com/YvLq4YwNeB
പങ്കാളികൾ നഷ്ടപ്പെട്ടെങ്കിലും 70 റൺസുമായി (ഒന്നാം ദിവസം) രാഹുൽ പുറത്താകാതെ നിന്നു.രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ 133 പന്തിൽ രാഹുൽ സെഞ്ച്വറി തികച്ചു.ദക്ഷിണാഫ്രിക്കയിൽ നടന്ന 2021/22 ബോക്സിംഗ് ഡേ ടെസ്റ്റിലാണ് രാഹുലിന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി വന്നത്. ആ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. സൗത്ത് ആഫ്രിക്കയിൽ ഒരു ഇന്ത്യൻ ഓപ്പണറുടെ ഏറ്റവും ഉയർന്ന വ്യക്തിഗത ടെസ്റ്റ് സ്കോർ രാഹുൽ അന്ന് (123) രേഖപ്പെടുത്തി.ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയിൽ ഒന്നിലധികം സെഞ്ചുറികൾ നേടിയ മൂന്നാമത്തെ ഇന്ത്യൻ താരമായി രാഹുൽ മാറി.
Back-to-back Test hundred for KL Rahul in 𝐂𝐄𝐍𝐓𝐔𝐑𝐈𝐎𝐍 💯👉💯
— CricTracker (@Cricketracker) December 27, 2023
📸: Disney + Hotstar pic.twitter.com/7fxd8SneUD
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ അഞ്ച് ടെസ്റ്റ് സെഞ്ചുറികൾ നേടി, കോഹ്ലിക്ക് രണ്ട് സെഞ്ച്വറികളുണ്ട്.ദക്ഷിണാഫ്രിക്കയിൽ ഫോർമാറ്റിൽ എട്ട് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറി നേടിയിട്ടുണ്ട്.സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിൽ ഒന്നിലധികം ടെസ്റ്റ് സെഞ്ചുറികൾ നേടിയ ആദ്യ സന്ദർശക ബാറ്റ്സ്മാൻ എന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്. ഫോർമാറ്റിൽ ഈ വേദിയിൽ സെഞ്ച്വറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ ബാറ്റർമാർ സച്ചിനും കോഹ്ലിയുമാണ്.
A magnificent CENTURY for @klrahul 👏👏
— BCCI (@BCCI) December 27, 2023
He's stood rock solid for #TeamIndia as he brings up his 8th Test 💯
His second Test century in South Africa.#SAvIND pic.twitter.com/lQhNuUmRHi
2014ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രാഹുൽ ഈ ഫോർമാറ്റിൽ 2700 റൺസ് പിന്നിട്ടു. 34ന് മുകളിൽ ശരാശരിയുണ്ട്.തന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ രാഹുലിന് 13 അർധസെഞ്ചുറികളുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറ് മത്സരങ്ങളിൽ നിന്ന് 300 ടെസ്റ്റ് റൺസും ഇന്ത്യൻ ബാറ്റ്സ് പിന്നിട്ടു.