പൊരുതിയ നേടിയ സെഞ്ചുറിയുമായി ഏയ്ഡന്‍ മാര്‍ക്രം : ഇന്ത്യക്ക് മുന്നിൽ 79 റൺസ് വിജയലക്ഷ്യവുമായി സൗത്ത് ആഫ്രിക്ക |SA vs IND
കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിംഗിൽ സൗത്ത് ആഫ്രിക്ക 176 റൺസിന് എല്ലവരും പുറത്തായി.മോശം പിച്ചിലും 103 പന്തില്‍ 106 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമിന്റെ ഇന്നിങ്സാണ് സൗത്ത് ആഫ്രിക്കയെ വലിയ തകർച്ചയിൽ നിന്നും തടഞ്ഞ് ലീഡ് സമ്മനിച്ചത്. ഓപ്പണറായി ഇറങ്ങിയ ഏയ്ഡന്‍ മാര്‍ക്രം എട്ടാമനായി സിറാജിന് വിക്കറ്റ് നൽകി മടങ്ങി.ഇന്ത്യക്കായി ബുംറ 6 വിക്കറ്റുകൾ നേടി.
ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ തകർപ്പൻ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കക്ക് ലീഡ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. ഡീൻ എൽഗർ, ടോണി ഡി സോർസി, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവരുടെ വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ നഷ്ടമായിരുന്നു.രണ്ടാം ദിനം ആദ്യ ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്ര 11 റൺസ് നേടിയ ബെഡിങ്ഹാമിനെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 9 റൺസ് നേടിയ കെയ്ൽ വെറിയെന്നെ ബുംറ തന്നെ പുറത്താക്കി.
യാൺസനെയും ,കേശവ് മഹാരാജിനെയും പുറത്താക്കി ബുംറ അഞ്ചു വിക്കറ്റ് പൂർത്തിയാക്കി. സൗത് ആഫ്രിക്ക 111 റൺസിന് 7 എന്ന നിലയിൽ തകർന്നു. റബാഡയെ കൂട്ടുപിടിച്ച് സൗത്ത് ആഫ്രിക്കൻ സ്കോർ ഉയർത്തിയ ഏയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി പൂർത്തിയാക്കി. എട്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.സ്കോർ 162 ൽ നിൽക്കെ 103 പന്തിൽ നിന്നും 17 ഫോറും 2 സിക്സുമടക്കം 106 റൺസ് നേടിയ മാര്‍ക്രത്തെ സിറാജ് പുറത്താക്കി.റബാഡയെ പ്രസീദ് കൃഷ്ണയും പുറത്താക്കി. എൻഗിഡിയെ ബുംറ പുറത്താക്കിയതോടെ സൗത്ത് ആഫ്രിക്ക 176 റൺസിന് ഓൾ ഔട്ടായി.
WHAT A CATCH BY BUMRAH 🔥🔥pic.twitter.com/cvxgKLVZK0
— Johns. (@CricCrazyJohns) January 4, 2024
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 98 റണ്‍സിന്റെ ലീഡാണ് ഉയര്‍ത്തിയത്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും സ്കോർ ചെയ്യാതെ നഷ്ടപ്പെടുത്തി.