‘കുറച്ച് സമയം നൽകു …’ : ശുഭ്മാൻ ഗില്ലിൻ്റെ ഫോമിനെ ജാക്വസ് കാലിസുമായി താരതമ്യം ചെയ്ത് കെവിൻ പീറ്റേഴ്സൺ | Shubman Gill
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെയും വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിൻ്റെ ഉദ്ഘാടന ദിനത്തിലെയും മോശം പ്രകടനത്തിന് ശേഷം വലിയ വിമർശനമാണ് ശുഭ്മാൻ ഗില്ലിന് നേരിടേണ്ടി വരുന്നത്. ആദ്യ ടെസ്റ്റിൽ നിന്നും വ്യത്യസ്തമായി വിശാഖപട്ടണത്തിൽ ശുഭ്മാൻ ഗിൽ സംയമനം പ്രകടിപ്പിച്ചു. എന്നാൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പിടിച്ചു പുറത്താവാനായിരുന്നു ഗില്ലിന്റെ വിധി.
ഗില്ലിന് ഇംഗ്ലണ്ടിനെതിരായ തൻ്റെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് ആകെ നേടാൻ സാധിച്ചത് 57 റൺസ് മാത്രമാണ്.ഹൈദരാബാദിൽ ഒരു ഡക്ക്, 23, വിശാഖിൽ 34 എന്നിങ്ങനെ നേടിയിട്ടുണ്ട്. ഇതോടെ വരുന്ന ടെസ്റ്റിൽ നിന്നും ഗില്ലിനെ പുറത്താക്കണം എന്ന് നിരവധി ആരാധകർ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ 24 കാരനായ ബാറ്റർ കൂടുതൽ സമ്മർദ്ദത്തിലാണ്. അവസാന 7 ടെസ്റ്റുകളിൽ 207 റൺസ് മാത്രം നേടിയ അദ്ദേഹത്തിൻ്റെ സമീപകാല പ്രകടനം 18.81 എന്ന നിരാശാജനകമായ ശരാശരിയിൽ എത്തിച്ചു .
ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ ഫോം പ്രകടിപ്പിക്കുന്ന ചേതേശ്വര് പൂജാരയെ അടുത്ത ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് പലരും ആവശ്യപ്പെട്ടു. എന്നാൽ മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ ആരാധകരോടും വിമർശകരോടും ഇന്ത്യൻ ബാറ്ററിന് സമയം നൽകണമെന്ന് അഭ്യർത്ഥിച്ചു, ഇത് കളിക്കാരന് ഈ മോശം ഫോമിൽ നിന്ന് കരകയറാനും ഒരു തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും പറഞ്ഞു. ഒരു ടെസ്റ്റ് കളിക്കാരനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിൻ്റെ മോശം ഫോമിനെ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസിൻ്റെ ആദ്യകാല പോരാട്ടങ്ങളുമായി താരതമ്യം ചെയ്തിരിക്കുകയാണ് പീറ്റേഴ്സൺ.
Kallis averaged 22 in his first 10 Tests and turned out to be arguably the greatest player to play the game.
— Kevin Pietersen🦏 (@KP24) February 2, 2024
Give @ShubmanGill time to find it please.
He’s a serious player! #INDvENG
“തൻ്റെ ആദ്യ 10 ടെസ്റ്റുകളിൽ കാലിസ് ശരാശരി 22 ആയിരുന്നു, കൂടാതെ ഗെയിം കളിക്കുന്ന ഏറ്റവും മികച്ച കളിക്കാരനായി മാറി. ഗില്ലിനെക്കുറിച്ച് കെവിൻ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ശുഭ്മാൻ ഗില്ലിന് ഒരു തിരിച്ചുവരവിനുള്ള അവസരം കൂടിയുണ്ട്.ഈ വരാനിരിക്കുന്ന ഇന്നിംഗ്സ് അദ്ദേഹത്തിൻ്റെ അവസാന അവസരമായിരിക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്.ബാക്കിയുള്ള മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമുകളെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും.