ആദ്യ സെഷനിൽ വീണത് മൂന്നു വിക്കറ്റുകൾ , മൂന്നാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു |IND vs ENG
രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ടമായി. ലഞ്ചിന് കയറുമ്പോൾ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടിയിട്ടുണ്ട്. ജോ റൂട്ടും (18) ജോണി ബെയര്‍സ്റ്റോയും (പൂജ്യം) ബെൻ ഡക്കറ്റ് ( 153) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കുൽദീപ് ഉയാദവ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
രണ്ടിന് 207 എന്ന നിലയില്‍ രണ്ടാം ദിനം കളിയവസാനിപ്പിച്ച ഇംഗ്ലണ്ടിന് മൂന്നാംദിനം തുടക്കത്തിലേ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 18 റൺസ് നേടിയ റൂട്ടിനെ ബുംറ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. പൂജ്യമാ റൺസ് നേടിയ ബെയര്‍സ്റ്റോയെ കുല്‍ദീപ് യാദവും മടക്കി. 151 പന്തുകള്‍ നേരിട്ട് 153 റൺസ് നേടിയ ബെൻ ഡക്കറ്റിനെ കുൽദീപ് പുറത്താക്കി.
Jasprit Bumrah prevails over Joe Root yet again! 🔥
— OneCricket (@OneCricketApp) February 17, 2024
Yashasvi Jaiswal pulls off a stunning catch 🤯#INDvsENG #JoeRoot pic.twitter.com/n8bgIzCC7V
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും (39 ), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സും ആണ് ക്രീസില്‍. ക്രീസില്‍. ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ 155 റണ്‍സ് ഇനിയും വേണം ഇംഗ്ലണ്ടിന്. വെള്ളിയാഴ്ച സാക്ക് ക്രൗളി (15), ഒലി പോപ്പ് (39) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.ഒന്നാം ഇന്നിങ്സില്‍ 445 റണ്‍സിന്റെ മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
Kuldeep Yadav spins his magic and brings an end to Ben Duckett's innings! 👌#INDvsENG #KuldeepYadav #TeamIndia pic.twitter.com/0gxbTHxjNR
— OneCricket (@OneCricketApp) February 17, 2024
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും സ്റ്റാര്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് ധ്രുവ് ജുറേലും രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയും മികച്ച സംഭാവന നല്കി.രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന് (62), ധ്രുവ് ജുറേല്‍ (46), അശ്വിന് (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍.