തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഡബിൾ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ ,സിക്സറുകളുടെ ലോക റെക്കോർഡും സ്വന്തം പേരിലാക്കി | Yashasvi Jaiswal
രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ തുടർച്ചയായ രണ്ടാം ഡബിൾ സെഞ്ച്വറി നേടി.231 പന്തിലാണ് ഇന്ത്യൻ ഇടംകൈയ്യൻ ഓപ്പണർ ഇരട്ട സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡു ജയ്സ്വാൾ സ്വന്തമാക്കി.
ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ആതിഥേയർക്കെതിരെ 556 റൺസിന് ലീഡാണ് ഉയർത്തിയിരിക്കുന്നത്.ടെസ്റ്റിൻ്റെ മൂന്നാം ദിനം 104 റൺസ് നേടിയ ശേഷം ജയ്സ്വാൾ നിർത്തിയിടത്തുനിന്നും തുടർന്നു.തൻ്റെ ടെസ്റ്റ് കരിയറിലെ രണ്ടാം ഡബിൾ സെഞ്ച്വറി നേടിയ ജയ്സ്വാൾ നിരവധി റെക്കോർഡുകൾ തകർത്തു.പത്ത് സിക്സും 14 ഫോറുകളുടെ അകമ്പടിയോടെ ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറി നേട്ടം. ഇന്നിങ്സിൽ 214 റൺസ് നേടിയ താരം ആകെ പറത്തിയത് 12 സിക്സറുകളാണ്. ഇത് ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ വസീം അക്രത്തിന്റെ റെക്കോർഡിനൊപ്പമെത്തി.
1996ൽ സിംബാബ്വെയ്ക്കെതിരെ അക്രം പറത്തിയ 12 സിക്സറുകൾ എന്ന റെക്കോർഡിനൊപ്പമാണ് ജയ്സ്വാൾ എത്തിച്ചേർന്നത്. ഇതോടെ ഈ പരമ്പരയില്‍ ജയ്സ്വാളിന്റെ സിക്സര്‍ നേട്ടം 22 ആയി ഉയര്‍ന്നു. ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിക്കുന്ന താരമെന്ന റെക്കോര്‍ഡ് ജയ്സ്വാൾ സ്വന്തമാക്കി.2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 സിക്സുകള്‍ അടിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് യശസ്വി ഇന്ന് പഴങ്കഥയാക്കിയത്. ആൻഡേഴ്സണിന്റെ ഒരോവറിൽ തുടർച്ചയായി മൂന്ന് സിക്സറുകളാണ് 22കാരനായ ഇന്ത്യൻ ഇടം കൈയ്യൻ ബാറ്റഞ പറത്തിയത്.
A phenomenal double century from Yashasvi Jaiswal 🔥#WTC25 #INDvENG pic.twitter.com/OrNDZ37bTM
— ICC (@ICC) February 18, 2024
ജോ റൂട്ടിന്റെ രണ്ട് പന്തുകൾ തുടർച്ചയായി ജയ്സ്വാൾ പവലിയനിലേക്ക് പറത്തിയാണ് പാകിസ്താൻ ഇതിഹാസ താരത്തിന്റെ റെക്കോർഡിനൊപ്പമെത്തിയത്.രണ്ടാം ഇന്നിങ്സിൽ വെറും 158 പന്തിൽ സർഫറാസ് ഖാനുമായി പുറത്താകാതെ 172 റൺസ് കൂട്ടുകെട്ടുണ്ടാക്കി.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25 സൈക്കിളിൽ ഉസ്മാൻ ഖവാജയെ മറികടന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം കൂടിയാണ് ജയ്സ്വാൾ.
WTC 2023-25-ൽ ഏറ്റവും കൂടുതൽ റൺസ്
യശസ്വി ജയ്സ്വാൾ (IND) – 13 ഇന്നിംഗ്സുകളിൽ 861
ഉസ്മാൻ ഖവാജ (AUS) – 20 ഇന്നിംഗ്സിൽ 855
സാക് ക്രാളി (ഇഎൻജി) – 14 ഇന്നിംഗ്സുകളിൽ 695
സ്റ്റീവ് സ്മിത്ത് (AUS) – 20 ഇന്നിംഗ്സിൽ 687
മിച്ചൽ മാർഷ് (AUS) – 14 ഇന്നിംഗ്സുകളിൽ 630
𝙃𝙖𝙩-𝙩𝙧𝙞𝙘𝙠 𝙤𝙛 𝙎𝙄𝙓𝙀𝙎! 🔥 🔥
— BCCI (@BCCI) February 18, 2024
Yashasvi Jaiswal is smacking 'em all around the park! 💥💥💥
Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/OjJjt8bOsx
ടെസ്റ്റ് മത്സരങ്ങളിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ
12 – വസീം അക്രം (PAK vs ZIM) 257, 1996 ൽ
12 – യശസ്വി ജയ്സ്വാൾ (IND vs ENG) 214, 2024 ൽ
11 – 222, 2002-ൽ നഥാൻ ആസിൽ (NZ vs ENG).
11 – 380, 2003-ൽ മാത്യു ഹെയ്ഡൻ (AUS vs ZIM)
11 – ബ്രണ്ടൻ മക്കല്ലം (NZ vs PAK) 202, 2014 ൽ
ഒരു ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ സിക്സറുകൾ (ഉഭയകക്ഷി)
22 – യശസ്വി ജയ്സ്വാൾ v ഇംഗ്ലണ്ട് 2024*
19 – രോഹിത് ശർമ്മ v ദക്ഷിണാഫ്രിക്ക, 2019
15 – ഷിംറോൺ ഹെറ്റ്മെയർ v ബംഗ്ലാദേശ്, 2018
15 – ബെൻ സ്റ്റോക്സ് v ഓസ്ട്രേലിയ, 2023