‘ബാസ്ബോൾ വേണ്ടെന്ന് വെച്ച് ജോ റൂട്ട്’ : ഇന്ത്യയ്‌ക്കെതിരെ 10 ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി ഇംഗ്ലീഷ് ബാറ്റർ | IND vs ENG | Joe Root
ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 31-ാം സെഞ്ച്വറി നേടി ജോ റൂട്ട് തൻ്റെ റൺ വരൾച്ച അവസാനിപ്പിച്ചു. റാഞ്ചിയിൽ ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ സ്റ്റാർ ബാറ്റർ മൂന്നക്കത്തിലെത്തി.ഇംഗ്ലണ്ട് 112/5 എന്ന നിലയിൽ തകർന്നു നിൽക്കുമ്പോഴായിരുന്നു റൂട്ടിന്റെ സെഞ്ച്വറി.ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ എന്ന റെക്കോർഡും റൂട്ട് സ്വന്തമാക്കി.
ഇംഗ്ലണ്ടിന് 47 റൺസിന് ബെൻ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും നഷ്ടമായതോടെയാണ് റൂട്ട് മധ്യനിരയിൽ ബാറ്റ് ചെയ്യാനെത്തിയത്.ഇംഗ്ലണ്ട് അവരുടെ ബാസ്ബോൾ തന്ത്രം തുടർന്നപ്പോൾ റൂട്ട് പരമ്പരാഗത ബാറ്റിംഗിലേക്ക് മടങ്ങി.108 പന്തിൽ നിന്ന് അർധസെഞ്ചുറി നേടിയ റൂട്ട് 219 പന്തിൽ സെഞ്ച്വറി തികച്ചു.ബെൻ ഫോക്‌സിനൊപ്പം (47) റൂട്ട് ഇംഗ്ലണ്ടിനെ 112/5ൽ നിന്ന് 225 ലെത്തിച്ചു.ഇന്ത്യക്കെതിരെ റൂട്ടിന്റെ പത്താം സെഞ്ച്വറി ആയിരുന്നു ഇത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഇത്രയധികം സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യ ബാറ്ററായി റൂട്ട്. ഇക്കാര്യത്തിൽ ഒമ്പത് സെഞ്ചുറികളുടെ ഉടമയായ ഓസ്‌ട്രേലിയയുടെ സ്റ്റീവൻ സ്മിത്തിന്റെ റെക്കോർഡ് തകർത്തു. ഇംഗ്ലീഷുകാരിൽ ഏഴ് സെഞ്ചുറികളുമായി അലസ്റ്റർ കുക്ക് റൂട്ടിന് പിന്നാലെയാണ്.ടെസ്റ്റ് ക്രിക്കറ്റിലെ 91-ാം ഫിഫ്റ്റി പ്ലസ് സ്കോറാണ് റൂട്ട് കുറിച്ചത്. 60 അർധസെഞ്ചുറികളും അദ്ദേഹത്തിൻ്റെ സമ്പാദ്യത്തിൽ ഉൾപ്പെടുന്നു.
Form: temporary
— ESPNcricinfo (@ESPNcricinfo) February 23, 2024
Class: permanent
Joe Root goes back to the basics with his 31st Test century! 💯 #INDvENG pic.twitter.com/7rhRNTHoJx
ജോ റൂട്ട് – 52 ഇന്നിംഗ്സുകളിൽ നിന്ന് 10 സെഞ്ച്വറി
സ്റ്റീവ് സ്മിത്ത് – 37 ഇന്നിംഗ്സുകളിൽ നിന്ന് 9 സെഞ്ച്വറി
ഗാരി സോബേഴ്സ് – 30 ഇന്നിംഗ്സുകളിൽ നിന്ന് 8 സെഞ്ച്വറി
വിവിയൻ റിച്ചാർഡ്സ് – 41 ഇന്നിംഗ്സുകളിൽ നിന്ന് 8 സെഞ്ച്വറി
റിക്കി പോണ്ടിംഗ് – 51 ഇന്നിംഗ്‌സുകളിൽ നിന്ന് 8 സെഞ്ച്വറി