ഫ്രാൻസിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് 2024 ലെ യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ജർമ്മനി. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ജർമ്മനി നേടിയത്.അവസാന നാല് കളികളിലെ ആദ്യ ജയമാണ് ജർമ്മനി നേടിയത്.
ജൂണിൽ സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെൻ്റിന് മുന്നോടിയായുള്ള വർഷം മികച്ച തുടക്കത്തിനായി ജർമ്മനി കോച്ച് ജൂലിയൻ നാഗെൽസ്മാൻ ആഗ്രഹിച്ചിരുന്നു, അതാണ് അദ്ദേഹത്തിന് ലഭിച്ചത്.അന്താരാഷ്ട്ര വിരമിക്കലിന് ശേഷം മൂന്നു വർഷത്തിന് ശേഷം ടോണി ക്രൂസ് ടീമിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. മത്സരം തുടങ്ങി ഏഴാം സെക്കൻഡിൽ തന്നെ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് ജർമ്മനി മുന്നിലെത്തി.ഫ്ലോറിയൻ വിർട്സ് ആണ് ജർമ്മനിയുടെ ഏറ്റവും വേഗതയേറിയ അന്താരാഷ്ട്ര ഗോൾ നേടിയത്.
FLORIAN WIRTZ & Germany score after just SEVEN SECONDS. 🤯
— Men in Blazers (@MenInBlazers) March 23, 2024
An immediate assist for Toni Kroos on his return to international football. 🇩🇪pic.twitter.com/icbgEXmMtJ
2013-ൽ ഇക്വഡോറിനെതിരെ ലൂക്കാസ് പൊഡോൾസ്കി നേടിയ ഏഴാം-സെക്കൻഡ് ഗോളിനേക്കാളും മുമ്പത്തെ ജർമ്മനിയിലെ ഏറ്റവും മികച്ച ഗോളിനേക്കാൾ സെക്കൻ്റിൻ്റെ നൂറിലൊന്ന് വേഗതയുള്ളതായിരുന്നു ഈ ഗോൾ.ഔസ്മാൻ ഡെംബെലെയും അഡ്രിയൻ റാബിയോട്ടും ചേർന്ന് ഫ്രാൻസിന്റെ സമനില ഗോളിനായി ശ്രമിച്ചു കൊണ്ടിരുന്നു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജർമ്മനി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. കൈ ഹാവെർട്സാണ് ജര്മനിക്കായി ഗോൾ നേടിയത് .
It has taken Toni Kroos just seven seconds to provide an assist on his return to the Germany side against France. 🤯 pic.twitter.com/03JZ37NdJh
— Squawka (@Squawka) March 23, 2024
രണ്ടാം പകുതിയിൽ പകരക്കാരനായ ഒലിവിയർ ജിറൂഡിന് രണ്ട് അവസരങ്ങൾ നഷ്ടപ്പെടുത്തി.ജർമ്മനി ഡിഫൻഡർ അൻ്റോണിയോ റൂഡിഗർ ഒരു പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്വന്തം പോസ്റ്റിൽ തട്ടി പുറത്ത പോവുകയും ചെയ്തു.ചൊവ്വാഴ്ച ജർമ്മനി നെതർലൻഡ്സിനെയും ഫ്രാൻസ് ചിലിയെയും നേരിടും